News

വീട്ടു പറമ്പിലൊരു മുരിങ്ങമരം മതി പണക്കാരനാകാന്‍!

പച്ചക്കറി വിപണിയില്‍ മറ്റ് പച്ചക്കറികള്‍ക്കൊപ്പം മുരിങ്ങാക്കായയുടെ വിലയും കുതിച്ചുയര്‍ന്നത് നമ്മള്‍ കണ്ടതാണ്. വെറും മുപ്പത് രൂപയുണ്ടായിരുന്ന മുരിങ്ങാക്കായയ്ക്ക് ഇപ്പോള്‍ 300 രൂപയില്‍പരമാണ് വിപണിയില്‍ വില ഈടാക്കുന്നത്. എന്നാല്‍ നമ്മള്‍ വലിയ വിലയൊന്നും കല്‍പ്പിക്കാത്ത മുരിങ്ങയുടെ ഇലകള്‍ക്ക് ഇപ്പോള്‍ ആവശ്യക്കാരേറുന്നതായാണ് വിപണിയിലെ വിവരം. കാരണം മുരിങ്ങയുടെ തളിരില നിറംമാറാതെ ഉണക്കിപ്പൊടിച്ചാല്‍ കിലോയ്ക്ക് പതിനായിരം രൂപാവരെ വില ലഭിക്കുമെന്നാണ് വിപണിയിലെ റിപ്പോര്‍ട്ട്. ആരോഗ്യകാര്യത്തില്‍ മുമ്പനായ മുരിങ്ങയില പൊടിക്ക് ആവശ്യക്കാര്‍ വളരെ കൂടുന്നതാണ് ഈ വന്‍ വിലക്കുതിപ്പിന് കാരണം. കേരളവിപണിയില്‍ നേരത്തെ 70 ഗ്രാമിന് 100 രൂപയായിരുന്നുവെങ്കില്‍ ഇപ്പോള്‍ 50 ഗ്രാമിന് അഞ്ഞൂറ് രൂപയാണ് നല്‍കേണ്ടി വരുന്നത്.

കഴിഞ്ഞ പ്രളയത്തില്‍ കേരളത്തില്‍ മുരിങ്ങകൃഷിയ്ക്ക് വ്യാപകമായി നേരിട്ട നാശവും വിലക്കയറ്റത്തിലേക്ക് നയിച്ചുവെന്നാണ് വിവരം. ഒരു മുരിങ്ങ വീട്ടുപറമ്പിലോ ടെറസില്‍ ചാക്കുകളിലോ നട്ടാല്‍ പണക്കാരനായേക്കുമെന്നാണ് സാരം. പ്രമേഹം,കൊളസ്‌ട്രോള്‍ തുടങ്ങി ജീവിതശൈലീ രോഗങ്ങള്‍ക്ക് മുരിങ്ങയില ഉണക്കിപ്പൊടിച്ചത് ഔഷധമായി സേവിക്കുന്നവരുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായതായും വിപണിയിലെ റിപ്പോര്‍ട്ടുകള്‍ തെളിയിക്കുന്നു. ഇതൊക്കെ മുരിങ്ങകൃഷിയുടെ സാധ്യതകള്‍ വര്‍ധിപ്പിക്കുകയാണ്. മരമുരിങ്ങയും ചെടിമുരുങ്ങിയമുക്കെ നട്ടുവളര്‍ത്തിയാല്‍ വീട്ടാവശ്യത്തിനൊപ്പം വിറ്റ് കാശാക്കാനും എളുപ്പമാണെന്ന് കര്‍ഷകര്‍ പറയുന്നു. കേരളത്തില്‍ നിന്നുള്ള മുരിങ്ങയില പൗഡര്‍ ആമസോണ്‍ അടക്കമുള്ള ഇ-കൊമേഴ്‌സ് വെബ്‌സൈറ്റുകളില്‍ വന്‍ വിലയ്ക്കാണ് വിറ്റുപോകുന്നത്. ആമസോണില്‍ ഒരു ഗ്രാം മുരിങ്ങാപൗഡറിന് വ്യത്യസ്ത ബ്രാന്റുകള്‍ മിനിമം ഈടാക്കുന്നത് 275 രൂപയാണ്. നേരിട്ട് കേരളാ വിപണിയില്‍ വിറ്റുപോകുന്നതിന്‍രെ ഇരട്ടിയാണ് മുരിങ്ങാപൗഡറിന്റെ വില. നിലവില്‍ 5.5 ബില്യണ്‍ ഡോളര്‍ വിപണി മൂല്യമുള്ള മുരിങ്ങാ പൗഡറിന്റെ വിപണി 2024ല്‍ 10 ബില്യണ്‍ യുഎസ് ഡോളറിന്റെ വിപണിയായി വളരുമെന്ന് ഗ്ലോബല്‍ മാര്‍ക്കറ്റ് ഇ ഇന്‍സൈറ്റുകളുടെ ഗവേഷണ റിപ്പോര്‍ട്ട് പുറത്തുവന്നിട്ടുണ്ട്. 

നിരവധി രോഗങ്ങളെ ചികിത്സിക്കുന്നതിലെ ഫലപ്രാപ്തി കാരണം മെഡിക്കല്‍ ആപ്ലിക്കേഷനുകളില്‍ മുരിങ്ങയുടെ വര്‍ദ്ധിച്ചുവരുന്ന ഉപയോഗം മുരിങ്ങ ചേരുവകളുടെ വിപണി പ്രവണതകളെ പ്രചോദിപ്പിക്കുന്നുണ്ട്. വിളര്‍ച്ച, ആസ്ത്മ, മലബന്ധം, വയറിളക്കം, വയറുവേദന, പ്രമേഹം, കുടല്‍ അള്‍സര്‍, തലവേദന, ഹൃദയ സംബന്ധമായ പ്രശ്‌നങ്ങള്‍, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, തൈറോയ്ഡ് തകരാറുകള്‍, ദ്രാവകം നിലനിര്‍ത്തല്‍, വൈറല്‍, ഫംഗസ്, ബാക്ടീരിയ അണുബാധ തുടങ്ങിയ രോഗങ്ങളുള്ളവര്‍ മുരിങ്ങയുടെ അനുബന്ധ പ്രൊഡക്ടുകള്‍ ഉപയോഗിക്കുന്നതിലും വളര്‍ച്ചയുണ്ട്്.2025 ഓടെ ഉപഭോഗം 700 കിലോ ടണ്‍ കവിയുമെന്നാണ് പ്രതീക്ഷിക്കുന്ന ത്.ആഗോള മുരിങ്ങാ പൊടി വിപണിയില്‍ ഡയറ്റ് സപ്ലിമെന്റ് വിഭാഗത്തില്‍ നിന്നുള്ള ഡിമാന്‍ന്റിലും ഗണ്യമായ വളര്‍ച്ചയ്ക്ക് സാധ്യതയുണ്ട്.  ഈ സാധ്യതകളൊക്കെ മുന്‍നിര്‍ത്തി മുരിങ്ങാ കൃഷിയ്ക്ക് ഇറങ്ങിത്തിരിച്ചാല്‍ ആരും നിരാശപ്പെടേണ്ടി വരില്ലെന്ന് സാരം.

Author

Related Articles