News

ഇന്ത്യയിലെ ഏറ്റവും ഉദാരമനസ്‌കനായ ശതകോടീശ്വരന്‍; വിപ്രോയുടെ തലപ്പത്ത് നിന്നും പടിയിറങ്ങുന്ന വേളയില്‍ പുറത്ത് വരുന്നത് ജീവകാരുണ്യത്തിനായി അസിം പ്രേംജി കോടികള്‍ കൈയയച്ച് നല്‍കിയ കണക്കുകള്‍; മാര്‍ച്ചില്‍ മാത്രം നല്‍കിയത് 5173 കോടിയുടെ വിപ്രോ ഷെയറുകള്‍

ബെംഗലൂരു: ഇന്ത്യയിലെ രണ്ടാമത്തെ ശതകോടീശ്വരന്‍, രാജ്യത്തെ നാലാമത്തെ വലിയ സോഫ്റ്റ്‌വെയര്‍ കമ്പനിയുടെ ഉടമ അസിം പ്രേംജി വിപ്രോയുടെ തലപ്പത്ത് നിന്നും പടിയിറങ്ങുന്ന വേളയില്‍ പുറത്ത് വരുന്ന് ജീവകാരുണ്യത്തിനായി കോടികള്‍ കൈയ്യയച്ച് സംഭാവന ചെയ്ത കണക്കുകളുമാണ്.  73 ആം വയസ്സില്‍, ഇന്ത്യയിലെ രണ്ടാമത്തെ ഏറ്റവും ധനികനായ അസിം പ്രേംജി 22 ബില്യണ്‍ ഡോളര്‍ വരുമാനത്തോടെയാണ് വിപ്രോയില്‍ നിന്നും പടിയിറങ്ങുന്നത്.  2024 ജൂലൈ വരെ അഞ്ച് വര്‍ഷം പ്രേംജി കമ്പനിയുടെ നോണ്‍ എക്‌സിക്യൂട്ടീവ് ഡയറക്ടറായി തുടരും.

1966ല്‍ 21 ആം വയസ്സില്‍ സ്റ്റാന്‍ഫോര്‍ഡ് സര്‍വകലാശാലയില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കിയ അദ്ദേഹം 53 വര്‍ഷക്കാലം വിപ്രോയുടെ നേതൃത്വം നല്‍കി. കൊച്ചു വെജിറ്റബിള്‍ ഓയില്‍ കമ്പനി സ്ഥാപനത്തെ 8.5 ബില്യണ്‍ ഡോളറിന്റെ ആഗോള ഐടി പവര്‍ഹൗസാക്കി മാറ്റുകയായിരുന്ന പ്രേംജി. 2018-19 ല്‍ 2 ബില്യണ്‍ ഡോളര്‍ വരുമാനമുള്ള തന്റെ ഐടി ഇതര വിഭാഗമായ വിപ്രോ എന്റര്‍പ്രൈസസിനെ ആഗോള എഫ്എംസിജി (അതിവേഗം നീങ്ങുന്ന ഉപഭോക്തൃവസ്തുക്കള്‍), ഇന്‍ഫ്രാസ്ട്രക്ചര്‍ എഞ്ചിനീയറിംഗ്, മെഡിക്കല്‍ ഉപകരണങ്ങളുടെ വിതരണക്കാരായി മാറ്റിയതും അദ്ദേഹത്തിന്റെ മികവാണ്. 

2019ല്‍ പ്രേംജിയുടെ ആസ്തി എന്നത് 22 ബില്യണ്‍ യുഎസ് ഡോളറാണ്. മാത്രമല്ല 90,031 മില്യണ്‍ രൂപ വിപ്രോയ്ക്ക് ലാഭം കിട്ടിയിരിക്കുന്ന വേളയില്‍ 18 മില്യണ്‍ രൂപയാണ് പ്രേംജിയുടെ ശമ്പളം. ഈ വര്‍ഷം മാര്‍ച്ചില്‍ മാത്രം വിപ്രോയുടെ 35 ശതമാനം ഷെയറുകളാണ് പ്രേംജി ചാരിറ്റബിള്‍ ട്രസ്റ്റിന് നല്‍കിയത്. 7.5 ബില്യണ്‍ യുഎസ് ഡോളര്‍ മൂല്യം വരുന്ന ഷെയറുകളാണിവ. ഇത് ഏകദേശം 5173 കോടി ഇന്ത്യന്‍ രൂപ വരും. 2018ല്‍ വിപ്രോയുടെ ലാഭം 80,081 മില്യണ്‍ രൂപയായിരുന്നു. മാത്രമല്ല 8.7 മില്യണ്‍ രൂപയായിരുന്നു പ്രേംജിയുടെ ശമ്പളം. 

വിപ്രോയ്ക്കുള്ളത് ശോഭനമായ ഭാവി: അസിം പ്രേംജി

വിപ്രോയുടെ തലപ്പത്ത് നിന്നും പടിയിറങ്ങും മുന്‍പ് കമ്പനിയ്ക്ക് ശോഭനമായ ഭാവി ഉറപ്പ് പറഞ്ഞ അസിം പ്രേംജിയുടെ പ്രസംഗം ഏറെ ശ്രദ്ധേയമായിരുന്നു. ഇതു വരെയുള്ള വളര്‍ച്ചയുടെ ഇരട്ടി തിളക്കമുള്ള ഭാവി വിപ്രോയ്ക്കുണ്ടെന്നും ആശംസിച്ച അസിം ചെറിയ വെജിറ്റബിള്‍ ഓയില്‍ കമ്പനിയില്‍ നിന്നും ഐടി ഭീമനായി മാറിയതിന് പിന്നിലുള്ള ചരിത്രവും ഓര്‍മ്മിപ്പിച്ചു. ഈ മാസം അവസാനമാണ് അസിം പ്രേംജി ഔദ്യോഗിക പദവിയില്‍ നിന്നും ഒഴിയുന്നത്.

 '1966 മുതല്‍ ഇന്നുവരെ വിപ്രോയെ നയിച്ചത് അദ്ദേഹത്തിന്റെ ജീവിതത്തിലെ ഏറ്റവും വലിയ പദവിയാണെന്നും ഇത് ഒരു അസാധാരണ യാത്രയാണെന്നും'അസിം പ്രേജി വ്യക്തമാക്കിയിരുന്നു. വിപ്രോ കമ്പനി ജീവനക്കാരടക്കമുള്ളവര്‍ പങ്കെടുത്ത ചടങ്ങിലായിരുന്നു അസിം പ്രേംജി ഇക്കാര്യം പങ്കുവെച്ചത്. 

മകന്‍ റിഷാദ് പ്രേംജി വിപ്രോയുടെ ചുമതലയേറ്റെടുക്കുന്നതോടെ കമ്പനിയില്‍ അഴിച്ചു പണി നടക്കുമെന്നും സൂചനകളുണ്ട്. എന്നാല്‍ റിഷാദ് പ്രേംജി നേരത്തെ വഹിച്ചിരുന്ന ചുമതലകള്‍ മൂന്ന് എക്‌സിക്യൂട്ടീവുകള്‍ക്ക് വീതിച്ചു നല്‍കുകയും ചെയ്തു. കമ്പനിയുടെ വിപുലീകരണ പ്രവര്‍ത്തനത്തിന്റെ ഭാഗമായാണ് കൂടുതല്‍ അഴിച്ചുപണികള്‍ ഇപ്പോള്‍ ഉണ്ടായിട്ടുള്ളത്. നടപ്പുവര്‍ഷം  വിപ്രോ കൂടുതല്‍ വളര്‍ച്ച കൈവരിക്കാനള്ള ലക്ഷ്യമാണ് ഏറ്റെടുത്തിട്ടുള്ളത്. ഇതിന്റെ ഭാഗമായാണ് റിഷാദ് പ്രേംജി വഹിച്ചിരുന്ന മൂന്ന് ചുമതലകള്‍ കമ്പനിയുടെ പ്രധാനികള്‍ക്ക് വീതിച്ചു നല്‍കിയത്. 

ചീഫ് എക്‌സിക്യൂട്ടീവ് ഒഫീസറും. എക്‌സിക്യുട്ടീവ് ഡയറക്ടറുമായിരുന്ന ആബിദലി നിമുച്ച് വാലയ്ക്ക് വിവധി ഉപ കമ്പനികളുടെ ലയന ഏറ്റെടുക്കല്‍ ചുമതലയാണ് നല്‍കിയിട്ടുള്ളത്. സാമ്പത്തിക കാര്യങ്ങളുടെ ചുമതല വഹിക്കുന്നത് ജതിന്‍ ദലാലാണ്. വിപ്രോ വെഞ്ചേഴ്‌സിന്റെ ചുമതല കൂടി ഇദ്ദേഹത്തിന് കൈമാറിയേക്കും. 100 മില്യണ്‍ ആസ്തി വരുന്ന കോര്‍പ്പറേറ്റ് സ്ഥാപനമാണ് വിപ്രോവെഞ്ചേഴ്‌സ്. 

Author

Related Articles