News

വാള്‍സ്ട്രീറ്റിലെ പ്രമുഖ ട്രേഡറിന് കോവിഡ്-19

ന്യയോര്‍ക്ക്: പല അന്താരാഷ്ട്ര പ്രമുഖരെയും കൊറോണ വൈറസ് വിടാതെ പിന്തുടരുകയാണ്.  ഇപ്പോള്‍  വാള്‍സ്ട്രീറ്റിലെ ഏറ്റവും പ്രശസ്തനായ ട്രേഡര്‍ പീറ്റര്‍ ടച്ച്മാന് കോവിഡ് സ്ഥിരീകരിച്ചു. 10,000ലേറെയുള്ള ഇന്‍സ്റ്റഗ്രാം ഫോളോവേഴ്സിനോട് അദ്ദേഹം തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഇതുവരെ നേരിട്ടതിനേക്കാള്‍ മാരകമായ സാഹചര്യത്തോടാണ് താനിപ്പോള്‍ പോരാടാനുന്നതെന്ന് അദ്ദേഹം ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. 

വിദഗ്ധരായ ഡോക്ടര്‍മാരാണ് തന്നെ ചികിത്സിക്കുന്നതെന്നും ശ്വാസതടസ്സമോ മറ്റോ ഇല്ലാത്തത് അപകടാവസ്ഥ കുറയ്ക്കുകയാണെന്നും ഉടനെ തിരിച്ചുവരുമെന്നും കുറിപ്പില്‍ അദ്ദേഹം പറയുന്നു.

ന്യൂയോര്‍ക്ക് സ്റ്റോക്ക് എക്സ്ചേഞ്ചിലെ ഓഹരി ഇടപാടുകാരനായ അദ്ദേഹം 'വാള്‍സ്ട്രീറ്റിലെ ഐന്‍സ്റ്റീന്‍' എന്നാണ് സ്വയം വിശേഷിപ്പിക്കുന്നത്. വാള്‍സ്ട്രീറ്റിലെ ഓഹരി വ്യാപാരവുമായി ബന്ധപ്പെട്ട് പ്രത്യക്ഷപ്പെട്ട ഫോട്ടോകളിലൂടെ താരമായ വ്യക്തികൂടിയാണ് ഇദ്ദേഹം. 

Author

Related Articles