News

ഗോതമ്പ് ഉല്‍പ്പാദനത്തില്‍ റെക്കോഡ് നേട്ടം കൈവരിച്ച് മധ്യപ്രദേശ്; കര്‍ഷകരുടെ കൈകളിലേക്ക് എത്തുന്നത് 25000 കോടി രൂപ

ഭോപ്പാല്‍: രാജ്യത്തെ ഗോതമ്പ് ഉല്‍പ്പാദനത്തില്‍ വന്‍ നേട്ടം കൊയ്ത് മധ്യപ്രദേശ്. സംസ്ഥാനത്തെ ഗോതമ്പ് പാടങ്ങളില്‍ നിന്ന് വിളവെടുപ്പ് തീരാന്‍ ആഴ്ചകള്‍ ബാക്കിനില്‍ക്കെ 12.7 ദശലക്ഷം ടണ്‍ ഉല്‍പ്പാദനം നേടിക്കഴിഞ്ഞു. വിളവെടുപ്പ് പൂര്‍ത്തിയാകുമ്പോഴേക്കും 13 ദശലക്ഷം ടണ്‍ ഉല്‍പ്പാദനം നേടാനാവുമെന്നാണ് പ്രതീക്ഷ. അങ്ങിനെയെങ്കില്‍ ഇക്കുറി 25000 കോടി രൂപയായിരിക്കും കര്‍ഷകരുടെ കൈകളിലേക്ക് എത്തുകയെന്നാണ് കരുതുന്നത്.

പഞ്ചാബില്‍ ഇത്തവണത്തെ വിളവെടുപ്പ് പൂര്‍ത്തിയായി. അത് 12.7 ദശലക്ഷം ടണ്ണായിരുന്നു. എന്നാല്‍ വന്‍ വിളവെടുപ്പ് മധ്യപ്രദേശിന് വലിയ തലവേദനയും സൃഷ്ടിച്ചു. മതിയായ സംഭരണ ശേഷി ഇല്ലാത്തതാണ് പ്രശ്‌നം. ഇതോടെ ഇതുവരെ വിളവെടുത്ത ഗോതമ്പിന്റെ ഏഴര ശതമാനം സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റാനാണ് ശ്രമം ആരംഭിച്ചിരിക്കുന്നത്.

വിളവെടുപ്പ് പൂര്‍ത്തിയാകുമ്പോഴേക്കും സംഭരണ ശേഷി വര്‍ധിപ്പിക്കാനാവുമെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ ഉറപ്പ് പറയുന്നത്. ഈ വര്‍ഷം 30 ദശലക്ഷം ടണ്ണാണ് മധ്യപ്രദേശ് ഇതുവരെ വിളവെടുത്തത്.

Author

Related Articles