സൂക്ഷ്മ-ചെറുകിട-ഇടത്തരം സംരംഭ മേഖലയില്‍ മുന്നേറ്റം; വായ്പകള്‍ വര്‍ധിച്ചു
മുംബൈ: നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം ത്രൈമാസത്തില്‍ സൂക്ഷ്മ-ചെറുകിട-ഇടത്തരം സംരംഭ മേഖലയിലെ വായ്പകള്‍ വര്‍ധിച്ചതായി ട്രാന്സ്യൂണിയന് സിബിലും കേന്ദ്ര സ്ഥിതിവിവരക്കണക്ക് പദ്ധതി നടപ്പാക്കല്‍ മന്ത്രാലയവും സഹകരിച്ചു പുറത്തിറക്കിയ സൂക്ഷ്മ-ചെറുകിട-ഇടത്തരം സംരംഭ മേഖലയ്ക്കായുള്ള വായ്പാ ആരോഗ്യ സൂചിക ചൂണ്ടിക്കാട്ടുന്നു.
2020 സെപ്റ്റംബറില്‍ അവസാനിച്ച ത്രൈമാസത്തെ വളര്‍ച്ചാ സൂചിക 114 പോയിന്റിലാണെന്നും ശക്തി സൂചിക 89 പോയിന്റിലാണെന്നും കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു. കൊവിഡിന്റെ ആഘാതങ്ങളില്‍ നിന്നു തിരിച്ചു വരാനായി സര്‍ക്കാര്‍ നടപ്പിലാക്കിയ കൊവിഡ് പക്കേജുമായി ബന്ധപ്പെട്ട പദ്ധതികളെ തുടര്‍ന്ന് 2020 ജൂണ്‍ മുതല്‍ സൂക്ഷ്മ-ചെറുകിട-ഇടത്തരം സംരംഭ മേഖലയ്ക്കായുള്ള വായ്പകള്‍ ഗണ്യമായി വര്‍ധിക്കാന്‍ തുടങ്ങിയിരുന്നു.
കൃത്യ സമയത്തുള്ള നയപരമായ ഇടപെടലുകള്‍ ഹ്രസ്വകാലത്തിലും ദീര്‍ഘകാലത്തിലുമുള്ള നേട്ടങ്ങളാണ് സൃഷ്ടിച്ചതെന്ന് ഇതേക്കുറിച്ചു പ്രതികരിക്കവേ ട്രാന്സ്യൂണിയന് സിബില്‍ മാനേജിങ് ഡയറക്ടറും സിഇഒയുമായ രാജേഷ് കുമാര്‍ പറഞ്ഞു. സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭ സംരംഭങ്ങള്‍ക്കു വായ്പ നല്കുന്നതില് പൊതുമേഖലാ ബാങ്കുകളാണ് തുടക്കത്തില്‍ നീക്കങ്ങള്‍ നടത്തിയത്. തുടര്‍ന്ന് സ്വകാര്യ ബാങ്കുകളും ബാങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങളും ഇക്കാര്യത്തില്‍ നടപടികളെടുത്തതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍