നാളികേരത്തിന്റെ താങ്ങു വില ഉയര്‍ത്തി; ക്വിന്റലിന് 2700 രൂപ
നാളികേരത്തിന്റെ താങ്ങു വില ഉയര്‍ത്തി കേന്ദ്ര സര്‍ക്കാര്‍. മൂപ്പെത്തിയ പൊതിച്ച നാളികേരത്തിന് ക്വിന്റലിന് 2700 രൂപയാണ് പുതുക്കിയ വില. 2019 സീസണില്‍ ഇത് ക്വിന്റലിന് 2571 രൂപയായിരുന്നു. കഴിഞ്ഞ സീസണിനേക്കാള്‍ 5.02 ശതമാനമാണ് വര്‍ധന വരുത്തിയിരിക്കുന്നത്.
താങ്ങുവില കൂട്ടിയത് നാളികേര സംഭരണം വര്‍ദ്ധിപ്പിക്കുന്നതിനു വഴിയൊരുക്കുമെന്ന് കേന്ദ്ര കൃഷി, കര്‍ഷക ക്ഷേമ വകുപ്പ് മന്ത്രി നരേന്ദ്ര സിംഗ് തോമര്‍ പറഞ്ഞു.കൊപ്രയുടെ താങ്ങുവില മാര്‍ച്ചില്‍ കേന്ദ്രസര്‍ക്കാര്‍ കൂട്ടിയിരുന്നു. മില്ലിങ് കൊപ്രയുടേത് ക്വിന്റലിന് 439 രൂപയും ഉണ്ടക്കൊപ്രയുടേത് ക്വിന്റലിന് 380 രൂപയുമാണ് വര്‍ധിപ്പിച്ചത്.ഇതനുസരിച്ച് ഇക്കൊല്ലത്തെ സീസണില്‍ പുതുക്കിയ താങ്ങുവില യഥാക്രമം മില്ലിങ് കൊപ്രയ്ക്ക് 9,960 രൂപയും ഉണ്ടക്കൊപ്രയ്ക്ക് 10,300 രൂപയുമാണ്.
കാര്‍ഷികവിലനിര്‍ണയ കമ്മിഷന് സമര്‍പ്പിച്ച ശുപാര്‍ശ പ്രകാരമാണ് മന്ത്രിസഭയുടെ സാമ്പത്തികകാര്യസമിതി ഈ തീരുമാനമെടുത്തത്. താങ്ങുവില കൂട്ടിയതുവഴി നാളികേര ഉത്പാദകര്‍ക്ക് 50 ശതമാനം ലാഭം ലഭിക്കുമെന്നാണ് ഔദ്യോഗിക കണക്ക്. കര്‍ഷകരുടെ വരുമാനം 2022-ഓടെ ഇരട്ടിയാക്കുക എന്ന ലക്ഷ്യത്തിന്റെ ഭാഗമാണ് നടപടി.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍