ഫിനാബ്ലറിന്റെ 3.4 ശതമാനം ഓഹരികള്‍ ഏറ്റെടുത്ത് മുബാദല; ഇടപാട് ലണ്ടന്‍ സ്റ്റോക്ക് എക്സ്ചെയ്ഞ്ചില്‍ വെളുപ്പെടുത്തിയില്ല; ഫണ്ട് വിവരവും മറച്ചുവെച്ചു; ബിആര്‍ ഷെട്ടി കമ്പനിയില്‍ കൂടുതല്‍ തിരിമറികള്‍ നടത്തുന്നുവോ? എന്‍എംസിയിലും യുഎഇ എക്സ്ചേഞ്ചിലും പ്രതിസന്ധികള്‍ ശക്തം
ദുബായ്: അബുദാബിയിലെ ഏറ്റവും വലിയ ഇന്‍വെസ്റ്റ്മെന്റ് ഗ്രൂപ്പായ മുബാദല.ബി.ആര്. ഷെട്ടിയുടെ നേതൃത്വത്തിലുള്ള ധനകാര്യ സ്ഥാപനങ്ങളുടെ ഹോള്‍ഡിങ് കമ്പനിയായ ഫിനാബ്ലറിന്റെ 3.4 ശതമാനം വരുന്ന ഓഹരികള്‍ ഏറ്റെടുത്തതായി റിപ്പോര്‍ട്ട്. കഴിഞ്ഞദിവസം ലണ്ടന്‍ സ്റ്റോക്ക് എക്സ്ചെയ്ഞ്ചില്‍ ഫിനാബ്ലറിന്റെ ഓഹരി വ്യാപാരം സാമ്പത്തിക ക്രമക്കേടിനെ തുടര്‍ന്ന് നിര്‍ത്തിവെക്കുകയും ചെയ്തിരുന്നു. സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട് ഫിനാബ്ലര്‍ ആഭ്യന്തര അന്വേഷണവും നേരിടുന്നുണ്ടെന്നാണ് വിവരം. അതേസമയം ഫിനാബ്ലറിന്റെ ലണ്ടന്‍ സ്റ്റോക്ക് എക്സ്ചെയ്ഞ്ചിലെ വ്യാപാരം താത്കാലികമായി നിര്‍ത്തിവെക്കുന്നതിന് മുന്‍പ് ഓഹരി വിലയില്‍ 90 ശതമാനം ഇടിവ് രേഖപ്പെടുത്തുകയും ചെയ്തു. നിലവില്‍ മുബാദല ഇന്‍വെസ്റ്റ്മെന്റ് ഗ്രൂപ്പിന്റെ നിക്ഷേപ സഹായം കമ്പനി ഇപ്പോള്‍ അനുഭവിക്കുന്ന സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് കരകയറാന്‍ സാധിക്കുകയും ചെയ്യും. എന്നാല്‍ സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട് പ്രമോത് മംഗാട്ടിനെ കമ്പനിയുടെ ചീഫ് എക്സിക്യുട്ടീവ് ഓഫീസര്‍ സ്ഥാനത്ത് നിന്ന് പുറത്താക്കുകയും ചെയ്തിരുന്നു. മുബാദല ഇന്‍വെസ്റ്റ്മെന്റ് ഗ്രൂപ്പ് നിക്ഷേപം നടത്തുന്നത് വഴി കമ്പനിക്ക് പുതിയ സിഇഒയും നിലവില്‍ വന്നേക്കും.
അതേസമയം ഫിനാബ്ലറിന്റെ 240 ബില്യണ്‍ വരുന്ന ആസ്തികളാണ് മുബാദല കൈകാര്യം ചെയ്യുക. എന്നാല്‍ ഫിനാബ്ലറിന്റെ 3.4 ശതമാനം വരുന്ന ഓഹരികള്‍ മുബാദല ഏറ്റെടുത്തത് ലണ്ടന്‍ സ്റ്റോക്ക് എക്സ്ചെയഞ്ചില്‍ ഫിനാബ്ലര്‍ ് വെളുപ്പെടുത്തിയിരുന്നില്ലെന്ന് മാത്രമല്ല, ഫണ്ടുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഫിനാബ്ലര്‍ മറച്ചുവെക്കുകയും ചെയ്തു. ഇതിനെതിരെയാണ് കമ്പനിക്ക് നേരെ ലണ്ടന്‍ സ്റ്റോക്ക് എക്സ്ചെയ്ഞ്ചില്‍ വ്യാപാരം നടത്തുന്നത് വിലക്കിയത്.
ബിആര്‍ ഷെട്ടി സ്ഥാപിച്ച ധനകാര്യ സ്ഥാപനങ്ങളുടെ ഹോള്‍ഡിങ് കമ്പനിയാണ് ഫിനാബ്ലര്‍, സാമ്പത്തിക ക്രമക്കേടില്‍ തകര്‍ച്ചയിലേക്കെത്തിയ എന്‍എംസി ഹെല്‍ത്ത് കെയറടക്കം സ്ഥാപിച്ച യുഎഇയിലെ ഏറ്റവും വലിയ സമ്പന്നനായ ബിആര്‍ ഷെട്ടി ഇപ്പോള്‍ ഏറ്റവും വലിയ പ്രതിസന്ധിയിലേക്ക് വഴുതി വീഴുകയും ചെയ്തിരിക്കുന്നു. ട്രാവല്‍ മേഖലയിലുണ്ടായ തളര്‍ച്ചയാണ് ഫിനബ്ലറിന്റെ തകര്‍ച്ചയ്ക്ക് പിന്നില്‍.
എന്നാല്‍ കൊറോണ വൈറസ് മൂലമുണ്ടായ സാമ്പത്തിക ആഘാതത്തില്‍ നിന്ന് കമ്പനി ഇപ്പോള്‍ അകപ്പെട്ട പ്രതസന്ധിയില്‍ നിന്ന് ഏത് വിധത്തിലാകും കരകയറുക. ഫിനാബ്ലര്‍ ഇപ്പോള്‍ അനുഭവിക്കുന്ന സാമ്പത്തിക ആഘാതം കൊറോണ വൈറസ് മൂലമുണ്ടായ മാന്ദ്യത്തില്‍ നിന്ന് കരകയറുമോ എന്നാണ് പലരും ഉറ്റുനോക്കുന്നത്.
ഫിനാബ്ലറിന്റെ ഉപകമ്പനിയായ യുഎഇ എക്സ്ചേയ്ഞ്ചും സാമ്പത്തിക പ്രതിസന്ധി മൂലം പ്രവര്‍ത്തനം താത്കാലികമായി നിര്‍ത്തിവെക്കുകയും ചെയ്തിരുന്നു. യുഎഇയില്‍ ഏറ്റവും വലിയ പണമിടപാട് സ്ഥാപനമായ യുഎഇ എക്സ്ചെയ്ഞ്ചിന് 150 ബ്രാഞ്ചുകളാണുള്ളത്.
കര്‍ണാടക മംഗ്ലുരു സ്വദേശിയായ ബില്യനയര്‍ ബി.ആര്.ഷെട്ടിയുടെ ഉടമസ്ഥതയിലുള്ളതാണ് വര്‍ഷങ്ങളായി യുഎഇയില്‍ വിജയകരമായി പ്രവര്‍ത്തിച്ചുവന്ന യുഎഇ എക്സ്ചേഞ്ച്. ലണ്ടന്‍ സ്റ്റോക് എക്ചേഞ്ച് ലിസ്റ്റ് ചെയ്ത ഫിനാബ്ലറിന്റെ കീഴിലാണ് കമ്പനി പ്രവര്‍ത്തിച്ചിരുന്നത്. നൂറുകണക്കിന് മലയാളികളടക്കമുള്ള ഇന്ത്യക്കാരും സ്വദേശികളും ഇതര രാജ്യക്കാരും ഇവിടെ ജോലി ചെയ്യുന്നു. പ്രവര്‍ത്തനം നിര്‍ത്തിവെച്ചതോടെ യുഎഇ എക്സ്ചേഞ്ചിനെ ആശ്രയിക്കുന്നവര്‍ പ്രതിസന്ധിയിലേക്ക് വീഴുകയും ചെയ്തു.
യുഎഇ എക്സ്ചേഞ്ച് പ്രവര്‍ത്തനം നിര്‍ത്തിവെച്ചതിന് എന്‍എംസിയിലെ തട്ടിപ്പോ?
നിലവില്‍ യുഎഇ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോം വഴിയുള്ള പണമിടപാടും നിര്‍ത്തിവെച്ചിട്ടുണ്ട്. അതേസമയം യുഎഇ എക്സ്ചെയ്ഞ്ചിന്റെ പ്രവര്‍ത്തനം നിര്‍ത്തിവെക്കുന്നതുമായി ബന്ധപ്പെട്ട് കമ്പനി വ്യക്തമായ തീരുമാനം ഇതുവരെ അറിയിച്ചിട്ടില്ല. ഇതോടെ യുഎഇ എക്സ്ചെയ്ഞ്ചിനെ ആശ്രയിക്കുന്ന പ്രവാസി നിക്ഷേപകര്‍ കൂടുതല്‍ പ്രതിസന്ധിയിലേക്ക് അകപ്പെട്ടു.
എന്നാല്‍ താത്കാലികമായ വെല്ലുവിളികളും പ്രതിസന്ധികളും കാരണം 'ഞങ്ങളുടെ'ഓണ്‍ലൈന്‍ ഫ്ളാറ്റ് ഫോം വഴിയുള്ള ഇടപാടും, ബ്രാഞ്ചുകള്‍ വഴിയുള്ള ഇടപാടുകളും താത്കാലികമായി റദ്ദ് ചെയ്യുന്നുവെന്നാണ് ഉപഭോക്കാക്കള്‍ക്കയച്ച ഇമെയ്ല് സന്ദേശത്തിലൂടെ വ്യക്തമാക്കുന്നത്.
അതേസമയം നിലവിലുള്ള എല്ലാ ഇടപാടുകളും എത്രയും വേഗം ആരംഭിക്കുന്നതിലാണ് ഞങ്ങള്‍ ഇപ്പോള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും, ഇപ്പോള്‍ ഉപഭോക്താക്കള്‍ക്ക് നേരിട്ട അസൗകര്യത്തോട് ഞങ്ങള്‍ ക്ഷമ ചോദിക്കുന്നുവെന്നും കമ്പനി വ്യക്തമാക്കി. നിലവില്‍ എന്‍എംസി ഹെല്‍ത്ത് കെയറിന്റെ സ്ഥാപകനായ ബിആര്‍ ഷെട്ടിയുടെ ഉടമസ്ഥതതയില്‍ പ്രവര്‍ത്തിക്കുന്ന പണമിടപാട് സ്ഥാപനാണ് യുഎഇ എക്സ്ചെയ്ഞ്ച്. മാത്രവുമല്ല ലണ്ടന്‍ സ്റ്റോക്ക് എക്സ്ചെയ്ഞ്ചില്‍ ലിസ്റ്റ് ചെയ്ത ഫിനാബ്ലറിന്റെ, അനുബന്ധ സ്ഥാപനമായിട്ടാണ് യുഎഇ എക്സ്ചെയ്ഞ്ച് പ്രവര്‍ത്തിക്കുന്നത്. അതേസമയം എന്‍എംസിയില്‍ നടന്ന സാമ്പത്തിക ക്രമക്കേടാണ് യുഎഇ എക്സ്ചെയ്ഞ്ചും ഇപ്പോള്‍ താത്കാലികമായി അടച്ചിട്ടതെന്ന ആരപോണവും നിലനില്‍ക്കുന്നുണ്ട്.
എന്നാല്‍ എന്‍എംസിയുടെ ആകെ വരുന്ന കടബാധ്യത അഞ്ച് ബില്യണ്‍ ഡോളറാണെന്നാണ് ബ്ലൂംബര്‍ഗ് അടക്കമുള്ള അന്താരാഷ്ട്ര മാധ്യമങ്ങള്‍ ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ നേരത്തെ എന്‍എംസിയുടെ ആകെ വരുന്ന കടം 2.5 ബില്യണ്‍ ഡോളറായിരുന്നു ഉണ്ടായിരുന്നതെന്നാണ വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നത്. കടബാധ്യതയുടെ പൂര്‍ണമായ വിവരങ്ങള്‍ പുറത്തുവരുന്നത് കമ്പനിയുമായി ബന്ധപ്പെട്ടുള്ള സാമ്പത്തിക തിരിമറികളുടെയും, ആരോപണങ്ങളുടെയും അന്വേഷണത്തിലാണ്. കമ്പനിയുടെ ഓഹരികള്‍ ലിസ്റ്റ് ചെയ്തിട്ടുള്ള ലണ്ടന്‍ ഓഹരി വിപണിയില്‍ സമര്‍പ്പിച്ച ഫയലിംഗിലാണ് എന്‍എംസി കടബാധ്യതയുമായി ബന്ധപ്പെട്ട പൂര്‍ണ വിവരം പുറത്തുവിട്ടത്.
കഴിഞ്ഞ ജൂണില്‍ എന്‍എംസി സമര്‍പ്പിച്ച ഫയലിംഗില്‍ 2.1 ബില്യണ്‍ ഡോളര്‍ കടബാധ്യത മാത്രമാണ് ചൂണ്ടിക്കാട്ടിയത്. അതേമയം ഡയറക്ടര്‍ ബോര്‍ഡിനോട് വെളിപ്പെടുത്താത്തും ബോര്‍ഡിന്റെ അനുമതി ലഭിക്കാത്തതുമായ 2.7 ബില്യണ്‍ ഡോളറിന്റെ ബാധ്യതകള്‍ കൂടി പുതുതായി കണ്ടെത്തിയതായി കമ്പനി വ്യക്തമാക്കി.
എന്നാല്‍ യുഎഇയിലെ ഏറ്റവും വലിയ ബാങ്കുകളിലൊന്നായ അബുദാബി ഫസ്റ്റ് ബാങ്ക് എന്‍എംസിയിലുള്ള 2.5 മില്യണ്‍ ഓഹരികള്‍ വിറ്റഴിച്ചുവെന്നാണ് വിവരം. അതേസമയം നേരത്തെ ബിആര്‍ ഷെട്ടിയുടെ ഉടമസ്ഥതയില്‍ ഉണ്ടായിരുന്ന ഓഹരികളിലായിരുന്നു ഇത്. പിന്നീട് അബുദാബി ഫസ്റ്റ് ബാങ്കിന്റെ കൈവശമായിരുന്നു ഈ ഓഹരികള്‍ ഉണ്ടായിരുന്നത്. എന്നാല്‍ ഷെട്ടിയുടെ നിര്‍ദ്ദേശ പ്രകാരമാണ് അബുദാബി ഫസ്റ്റ് ബാങ്ക് ഓഹരികള്‍ വിറ്റഴിച്ചതെന്ന റിപ്പോര്‍ട്ടുകളുമുണ്ട്.
അതേസമയം ഷെട്ടിയുടെ പക്കലുള്ള ഏതാണ്ട് 4.8 മില്യണ്‍ വരുന്ന ഓഹരികള്‍ ഫാല്‍ക്കന്‍ പ്രൈവറ്റ് ബാങ്കിലെ നോമിന എക്കൗണ്ടിലാണുള്ളത്. ഈ ഓഹരികളെല്ലാം കഴിഞ്ഞമാസം അഞ്ചാം തീയതിയാണ് ഫസ്റ്റ് അബുദാബി ബാങ്കിലേക്ക് മാറ്റിയത്. ഇതില്‍ 2.5 മില്യണ്‍ വരുന്ന ഓഹരികളാണുള്ളത്. സാമ്പത്തിക ക്രമക്കേടുമായ ബന്ധപ്പെട്ട ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ എന്‍എംസിയുടെ ഓഹരികളില്‍ 64 ശതമാനം വരെ ഇടിവാണ് രേഖപ്പെടുത്തിയിരുന്നത്. എഫ്ടിഎസ്ഇയില് 100 പോയിന്റാണ് ഇടിഞ്ഞത്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍