മുബഡാല ഇന്‍വെസ്റ്റ്മെന്റ് റിലയന്‍സ് റീട്ടെയിലില്‍ 1.4 ശതമാനം ഓഹരി വാങ്ങും; നിക്ഷേപം 6,248 കോടി രൂപ
മുംബൈ: അബുദാബി ആസ്ഥാനമായുള്ള മുബഡാല ഇന്‍വെസ്റ്റ്മെന്റ് കമ്പനി 6,247.5 കോടി രൂപ നിക്ഷേപിച്ച് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ റീട്ടെയില്‍ വിഭാഗത്തില്‍ 1.4 ശതമാനം ഓഹരി വാങ്ങും. ശതകോടീശ്വരന്‍ മുകേഷ് അംബാനിയുടെ കമ്പനിയിലേക്കുളള രണ്ട് ദിവസത്തിനുള്ളിലെ മൂന്നാമത്തെ നിക്ഷേപ കരാറാണിത്.
'റിലയന്‍സ് റീട്ടെയില്‍ വെന്‍ചേഴ്സ് ലിമിറ്റഡിലെ (ആര്‍ആര്‍വിഎല്‍) നാലാമത്തെ നിക്ഷേപകനാകും മുബഡാല. 6,247.5 കോടി രൂപയുടെ നിക്ഷേപമാണ് നടത്തുന്നത്. മുബഡാലയുടെ നിക്ഷേപം ആര് ആര് വി എല്ലിലെ 1.40 ശതമാനം ഓഹരി പങ്കാളിത്തമായി നിക്ഷേപത്തെ പൂര്‍ണ്ണമായും ലയിപ്പിക്കും,' ആര്‍ഐഎല്‍ പ്രസ്താവനയില്‍ പറഞ്ഞു
ആഗോള സ്വകാര്യ ഇക്വിറ്റി കമ്പനിയായ ജനറല്‍ അറ്റ്ലാന്റിക് 3,675 കോടി രൂപയ്ക്ക് 0.84 ശതമാനം ഓഹരി റിലയന്‍സ് റീട്ടെയ്ലില് കഴിഞ്ഞ ദിവസം സ്വന്തമാക്കി. യുഎസ് പ്രൈവറ്റ് ഇക്വിറ്റി നിക്ഷേപകനായ സില്‍വര്‍ ലേക്ക് 1,875 കോടി രൂപയുടെ നിക്ഷേപവും നടത്തി. റിലയന്‍സ് റീട്ടെയിലിലെ മൊത്തം ഫണ്ട് ഇന്‍ഫ്യൂഷന്‍ 2.13 ശതമാനം ഓഹരിക്ക് 9,375 കോടി രൂപയായി. 5,550 കോടി രൂപയ്ക്ക് കെകെആര്‍ 1.28 ശതമാനം ഓഹരി ഏറ്റെടുത്തു. റീട്ടെയില്‍ വിഭാഗത്തില്‍ 5.65 ശതമാനം ഓഹരി വിറ്റാണ് റിലയന്‍സ് സെപ്റ്റംബര്‍ മുതല്‍ 24,847.5 കോടി രൂപ ഉയര്‍ത്തിയത്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍