News

മുകേഷ് അംബാനിയുടെ കുടുംബം ഓഹരി പങ്കാളിത്തം വര്‍ധിപ്പിച്ചു

രാജ്യത്തെ ഏറ്റവും വലിയ സമ്പന്നനായ മുകേഷ് അംബാനിയുടെകുടും റിലയന്‍സ് ഇന്‍ഡസ്ട്രീസിലെ തങ്ങളുടെ ഓഹരി വിഹിതം വര്‍ധിപ്പിച്ചതായി റിപ്പോര്‍ട്ട്.  മറ്റൊരുകമ്പനിയിലെ ഓഹരികള്‍ കൂടി അംബാനി കുടുംബം പ്രൊമോട്ടര്‍ വഴി ഏറ്റെടുക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ പ്രൊമോട്ടര്‍മാരുടെ ഓഹരി വിഹിതം 47.45 ആയിരിക്കുമെന്ന് കമ്പനി ഫയലിംഗ് റിപ്പോര്‍ട്ടിലൂടെ വ്യക്തമാക്കിയിട്ടുണ്ട്.  പ്രമൊട്ടര്‍ കമ്പനിയായ  ദേവര്‍ഷി  കൊമേഴ്ഷ്യലാണ് 8.01 ശതമാനം വരുന്ന ഓഹരികള്‍ കൈമാറിയത്.  

അതേസമയം കഴിഞ്ഞദിവസം  കമ്പനിയുടെ ഓഹരിയില്‍ ഭീമമായ  ഇടിവാണ് ഉണ്ടായത്. ഏകദേശം 11.21 ശതമാനത്തോളം ഇടിവാണ് രേഖപ്പെടുത്തിയത്. അതേസമയം  അംബാനികുടുംബത്തിന്  കീഴില്‍  75 ലക്ഷം വരുന്ന ഓഹരികളാണുള്ളത്. ആര്‍ഐഎല്ലിന്റെ 0.11 ശതമാനം വരുന്ന ഓഹരികളിലാണ് വര്‍ധനവ് വരുത്തിയത്.  മുകേഷ് അംബാനിയുടെ പത്‌നിയായ നിതാ അംബാനിയുടെ കൈവശം 67.96 ലക്ഷം കോടിയുടെ ഓഹരികളാണ് ഉള്ളത്.  എന്നാല്‍ മക്കളായ ഇഷ, ആകാഷ് എന്നിവര്‍ക്ക് 75 ലക്ഷം ഓഹരികളായി.

Author

Related Articles