ഇന്റര്‍നെറ്റ് രംഗത്തെ വേട്ടയ്ക്കായി ജിയോ ജിഗാഫൈബര്‍ ഇന്നിറങ്ങുന്നു; സൗജ്യമായി 4കെ ടെലിവിഷന്‍ നല്കി ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ മുകേഷ് അംബാനി
മുംബൈ: രാജ്യത്തെ ടെലികോം രംഗത്ത് മായാത്ത മുദ്ര പതിപ്പിച്ച റിലയന്‍സ് ജിയോ ഇപ്പോള്‍ അതിവേഗ ഇന്റര്‍നെറ്റുമായി ജിയോ ജിഗാഫൈബറുമായി ഇന്ന് എത്തുന്നുവെന്ന വാര്‍ത്തയാണ് ബിസിനസ് ലോകത്തെ വന്‍ ചര്‍ച്ചയായിരിക്കുന്നത്. ജിയോ രംഗത്തെത്തി മൂന്ന് വര്‍ഷത്തിന് ശേഷമാണ് ജിഗാഫൈബര്‍ എത്തുന്നത്. ഭാഗ്യശാലികളായ ഉപഭോക്താക്കള്‍ക്കായി 4കെ ടെലിവിഷന്‍ അടക്കമുള്ള സമ്മാനങ്ങളാണ് തേടിയെത്തുന്നത്.
സെപ്റ്റംബര്‍ അഞ്ച് വ്യാഴാഴ്ച്ച തന്നെ ജിയോഫൈബര്‍ ബ്രോഡ്ബാന്‍ഡ് സേവനം ജനങ്ങളില്‍ എത്തുമെന്നും ഹൈ ഡെഫനിഷന്‍ ടെലിവിഷന്‍ സെറ്റ്, സെറ്റ് ടോപ്പ് ബോക്സ്, എന്നിവ ആദ്യം സ്വന്തമാക്കുന്ന ഭാഗ്യശാലികള്‍ക്ക് പ്രത്യേക നിരക്കുകളില്‍ നിന്നും ഇളവ് നേടാനും അവസരമുണ്ട്. പ്രതിമാസം 700 രൂപ എന്ന സ്കീം മുതല്‍ ഇന്റര്‍നെറ്റ് സേവനം ലഭ്യമാണെന്ന് കമ്പനി നേരത്തെ അറിയിച്ചിരുന്നു. സെക്കന്‍ഡില്‍ ഒരു ജിബിപിഎസ് വരെ വേഗമുള്ള ഇന്റര്‍നെറ്റാണ് ജിഗാഫൈബറിന്റെ മുഖ്യാകര്‍ഷണം.
സൗജന്യ വോയിസ് കോള്‍ സൗകര്യമുള്ള ലാന്‍ഡ് ലൈനും ഹൈ ഡെഫിനിഷന്‍ മികവുള്ള ടിവിയും ജിഗാഫൈബറിന്റെ ഭാഗമാവും. ടെലിവിഷന്‍ സേവനങ്ങള്‍ മുന്‍നിര്‍ത്തി പുതിയ 4കെ സെറ്റ് ടോപ്പ് ബോക്സും ജിയോ ആവിഷ്കരിച്ചിട്ടുണ്ട്. ഗെയ്മിങ്, സ്മാര്‍ട്ട് ഹോം തുടങ്ങിയ ഒട്ടനവധി സ്മാര്‍ട്ട് സേവനങ്ങളും സെറ്റ് ടോപ്പ് ബോക്സിലൂടെ കമ്പനി വാഗ്ദാനം ചെയ്യുന്നു. ജിയോ ഫൈബര്‍ വഴിയുള്ള വോയിസ് കോള്‍ തീര്‍ത്തും സൗജന്യമാണ്.
ജിയോ ജിഗാഫൈബര്‍ രാജ്യം മുഴുവന്‍ വ്യാപിപ്പിക്കുന്നത് വരുന്ന 12 മാസത്തിനുള്ളില്‍ പൂര്‍ത്തീകരിക്കും. ഡിടിഎച്ചുകളെ വെല്ലുന്ന രീതിയില്‍ ചാനലുകള്‍ വിതരണം ചെയ്യാന്‍ ജിയോ ജിഗാഫൈബറിന് സാധിക്കും എന്നാണ് മുകേഷ് അംബാനി പറയുന്നത്. ആദ്യ മൂന്നു വര്‍ഷത്തിനുളളില്‍ 7.5 കോടി വരിക്കാരെയാണ് ജിയോ ഫൈബര്‍ ആകര്‍ഷിക്കുക എന്നാണ് കമ്പനി കണക്കാക്കുന്നത്.
ഇതിനകം ഒന്നരകോടി രജിസ്ട്രേഷനുകളാണ് ജിഗാഫൈബറിനായി കമ്പനിക്ക് ലഭിച്ചിരിക്കുന്നത്. പ്രതിമാസ, വാര്‍ഷിക പാക്കേജുകള്‍ അടിസ്ഥാനപ്പെടുത്തിയാണ് ജിയോ ജിഗാഫൈബര്‍ ലഭ്യമാവുക. വാര്‍ഷിക പ്ലാനുകളുടെ നിരക്ക് കമ്പനി ഇനിയും പ്രഖ്യാപിച്ചിട്ടില്ല. 700 രൂപ മുതലാണ് ജിയോ ജിഗാഫൈബര്‍ സേവനങ്ങള്‍ക്കുള്ള പ്രതിമാസ നിരക്കെന്നാണ് സൂചന.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍