മുകേഷ് അംബാനി ശതകോടീശ്വരന്മാരുടെ പത്തംഗ പട്ടികയില്‍ ഇടംനേടി; പട്ടികയില്‍ പേരുള്ള ഏക ഏഷ്യാക്കാരന്
ജിയോ പ്ലാറ്റ്ഫോമിലൂടെ കൈവരിച്ച വന്‍ നിക്ഷേപ സമാഹരണത്തിന്റെ ബലത്തില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്മാന് മുകേഷ് അംബാനി ബ്ലൂംബെര്‍ഗ് ശതകോടീശ്വരന്മാരുടെ പത്തംഗ പട്ടികയില്‍ സ്ഥാനമുറപ്പിച്ചു. നിലവിലെ പട്ടികയില്‍ പേരുള്ള ഏക ഏഷ്യാക്കാരനാണ് മുകേഷ് അംബാനി.
ബ്ലൂംബെര്‍ഗ് ശതകോടീശ്വരന്‍ സൂചികയുടെ ഏറ്റവും പുതിയ റാങ്കിംഗ് അനുസരിച്ച്, മുകേഷ് അംബാനിയുടെ ആസ്തി 64.5 ബില്യണ്‍ ഡോളറായി ഉയര്‍ന്നു, 58 ദിവസത്തിനുള്ളില്‍ ആര്‍ഐഎല്‍ 15 ബില്യണ്‍ ഡോളറിലധികം സമാഹരിച്ചതിലൂടെ. ഒറാക്കിളിലെ ലാറി എലിസണെയും ഫ്രാന്‍സിലെ ഫ്രാങ്കോയിസ് ബെറ്റെന്‍കോര്‍ട്ട് മേയേഴ്സിനെയും മറികടന്നാണ് അംബാനി ഒമ്പതാം സ്ഥാനത്തെത്തിയത്. കഴിഞ്ഞ വര്‍ഷം അദ്ദേഹം 5.8 ബില്യണ്‍ ഡോളര്‍ ആസ്തിയില്‍ ചേര്‍ത്തു. 160 ബില്യണ്‍ ഡോളര്‍ ആസ്തിയുള്ള ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസ്, ബില്‍ ഗേറ്റ്സ് (112 ബില്യണ്‍ ഡോളര്‍), മാര്‍ക്ക് സക്കര്‍ബര്‍ഗ് (90 ബില്യണ്‍ ഡോളര്‍), വാര്‍ണര്‍ ബഫെറ്റ് (71.5 ബില്യണ്‍ ഡോളര്‍) എന്നിവരാണ് ബ്ലൂംബെര്‍ഗ് പട്ടികയില്‍ മുന്നിലുള്ളത്.
ലോകത്തിലെ ഏറ്റവും വലിയ എണ്ണ ശുദ്ധീകരണ സമുച്ചയത്തിന്റെ ഉടമസ്ഥാവകാശമുള്ള ആര്‍ഐഎല്ലില്‍ 42 ശതമാനം ഓഹരി വിഹിതം അംബാനിയുടെ കൈവശമുണ്ട്. 2021 മാര്‍ച്ചിലെ സമയപരിധിക്ക് മുമ്പായി കമ്പനി അറ്റ കടബാധ്യതയില്ലാത്തതായെന്ന അംബാനിയുടെ പ്രസ്താവനയെത്തുടര്‍ന്ന് വെള്ളിയാഴ്ച ബിഎസ്ഇയില്‍ ആര്‍ഐഎല്‍ ഓഹരി വില എക്കാലത്തെയും ഉയര്‍ന്ന നിരക്കായ 1,788.60 രൂപയിലെത്തി. ഓഹരി വില കുതിച്ചുയര്‍ന്നപ്പോള്‍ 150 ബില്യണ്‍ ഡോളര്‍ അല്ലെങ്കില്‍ 11 ലക്ഷം കോടി രൂപയ്ക്ക് മുകളില്‍ വിലമതിക്കുന്ന ആദ്യത്തെ ഇന്ത്യന്‍ കമ്പനിയായി ആര്‍ഐഎല്‍ മാറി.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍