മുകേഷ് അംബാനി ഇന്ത്യന്‍ നഗരങ്ങളുടെ മുഖഛായ മാറ്റുന്നു; സിംഗപ്പൂര്‍ മാതൃകയില്‍ മുംബൈയില്‍ വരാന്‍ പോകുന്നത് മെഗാസിററി
ഇന്ത്യയില്‍ തരംഗം സൃഷ്ടിച്ച റിലയന്‍സ് ജിയോയുടെ വളര്‍ച്ചയ്ക്ക് ശേഷം പുതിയ പദ്ധതി ആവിഷ്കരിക്കുകയാണ് മുകേഷ് അംബാനി. മുംബൈക്ക് സമീപം സിംഗപ്പൂര്‍ മോഡലില്‍ മുകേഷ് അംബാനിയുടെ മെഗാസിറ്റി എന്ന സ്വപ്നം പൂര്‍ത്തീകരിക്കാന്‍ പോവുകയാണ്. സിംഗപ്പൂര്‍ മാതൃകയില്‍ വരുന്ന മെഗാസിറ്റി ഇന്ത്യയുടെ മുഖഛായ തന്നെ മാറ്റി മറിക്കുന്ന ഒന്നായിരിക്കും. മുംബൈയിലെ പുതിയ നഗര വികസനത്തിന് റിലയന്‍സിന് സ്പെഷ്യല്‍ പ്ലാനിംഗ് അതോറിറ്റി അനുമാതിയാണ് ലഭിച്ചിരിക്കുന്നത്.
വിമാനത്താവളം, തുറമുഖം, കടല്‍ ബന്ധം എന്നിവയോട് അനുബന്ധിച്ച് ആയിരിക്കും മെഗാസിറ്റി വികസനം നടപ്പിലാക്കുക. പ്രൊജക്ട് പൂര്ത്തിയാക്കിയുന്നതോടെ നഗരത്തില്‍ അര ലക്ഷത്തിലധികം ജനങ്ങളും ബിസിനസുകാരും ഉള്‍ക്കൊള്ളും. അടുത്ത പത്ത് വര്‍ഷത്തിനുള്ളില്‍ 75 ബില്ല്യന്‍ ഡോളര്‍ നിക്ഷേപം നടത്തും. ഈ പുതിയ റിലയന്‍സ് പ്രോജക്ട് ഇന്ത്യയില്‍ ഒരു പുതിയ അധ്യായം തന്നെ തുറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഈ മെഗാസിറ്റി വരുന്നതോട് കൂടി മുംബൈ വലിയ രീതിയില്‍ മാറ്റം സൃഷ്ടിക്കും. ഏകദേശം 7,500 കോടി ഡോളറിന്റെ വന്‍ നിക്ഷേപത്തില്‍ 4,300 ഏക്കര്‍ ഭൂമി ഏറ്റെടുത്താകും റിലയന്‍സ് സിറ്റി നടപ്പാക്കുക. ഇന്ത്യയിലെ പ്രമുഖ ബിസിനസ്സുകാരനും ആഗോള സമ്പന്നന്മാരുടെ പട്ടികയില്‍ പതിനെട്ടാം സ്ഥാനത്ത് നില്ക്കുന്ന മുകേഷ് അംബാനിയുടെ വളര്‍ച്ചയ്ക്ക് പിന്നില്‍ ജിയോയുടെ തുടക്കം തന്നെയായിരുന്നു. അംബാനി ആവിഷ്കരിച്ച ജിയോ ഇന്ത്യയില്‍ കുതിച്ചുയര്‍ന്ന് കൊണ്ടിരിക്കുകയാണ്.
പുതിയ നഗരത്തിനുള്ളില്‍ റിലയന്‍സിന്റെ പദ്ധതികള്‍ മാത്രമല്ല ഉണ്ടാകുക, മറ്റ് കോര്‍പ്പറേറ്റ് സംരംഭങ്ങളും നഗരത്തിന്റെ നിര്‍മാണത്തില്‍ പങ്കാളികളാകുമെന്നാണ് പറയപ്പെടുന്നത്. നവി മുംബൈയില്‍ ഒരു ലോകോത്തര നഗരം സ്ഥാപിക്കുന്നതിനുള്ള ആശയം ആദ്യമായി വന്നത് മുകേഷ് അംബാനിയുടെ അച്ഛനായ ദിരുഭായ് അംബാനിയുടെ പക്കല്‍ നിന്നായിരുന്നു. ദക്ഷിണ മുംബൈ, നവി മുംബൈ എന്നിവയുമായി ബന്ധിപ്പിക്കുന്ന ഒരു പദ്ധതിയെ കുറിച്ച് അദ്ദേഹം മുമ്പ് ചിന്തിച്ചിരുന്നു. പുതിയ നഗര വികസനത്തെ ക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ റിലയന്‍സ് പുറത്തു വിട്ടിട്ടില്ല.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍