ലോകത്ത് ഏറ്റവും മൂല്യമുള്ള ഊര്‍ജ്ജ കമ്പനികളില്‍ രണ്ടാം സ്ഥാനത്ത് റിലയന്‍സ് ഇന്‍ഡസ്ട്രീസ്; നേട്ടം സ്വന്തമാക്കിയത് എക്സോണ്മൊബിലിനെയും മറികടന്ന്
2020 തുടക്കം മുകേഷ് അംബാനിക്കും റിലയന്‍സ് ഇന്‍ഡസ്ട്രീസിനും തീരെ നല്ലതായിരുന്നില്ല. ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ തിരിച്ചടികളായിരുന്നു അവര്‍ നേരിട്ടത്. എന്നാല്‍ പതിയെ പതിയെ റിലയന്‍സ് തിരിച്ചുവരുന്നതും കൂടുതല്‍ ശക്തി പ്രാപിക്കുന്നതും ആണ് പിന്നീട് ലോകം കണ്ടത്.
ഇപ്പോള്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ കിരീടത്തില്‍ ഒരു പൊന്‍തൂവല്‍ കൂടി സ്ഥാനം പിടിച്ചിരിക്കുകയാണ്. ലോകത്ത് ഏറ്റവും മൂല്യമുള്ള ഊര്‍ജ്ജ കമ്പനികളില്‍ രണ്ടാം സ്ഥാനത്തെത്തിയിരിക്കുന്നു മുകേഷ് അംബാനിയുടെ റിലയന്‍സ് ഇന്‍ഡസ്ട്രീസ്. വിഖ്യാതമായ എക്സോണ്മൊബിലിനെ മറികടന്നുകൊണ്ടാണ് ഈ നേട്ടം.
കഴിഞ്ഞ ദിവസങ്ങളില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ഓഹരി മൂല്യം കുതിച്ചുയര്‍ന്നിരുന്നു. ഇതോടെ കമ്പനിയുടെ മൊത്തത്തിലുള്ള മൂല്യവും ഉയര്‍ന്നു. റിലയന്‍സിന്റെ മാര്‍ക്കറ്റ് ക്യാപിറ്റലൈസേഷന് കുതിച്ചുയര്‍ന്ന് 14 ലക്ഷം കോടിയുടെ മുകളില്‍ എത്തിയതോടെയാണ് എക്സോണ്മൊബിലിനെ മറികടന്നത്.
റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഇപ്പോള്‍ മറ്റൊരു നേട്ടം കൂടി സ്വന്തമാക്കിയിട്ടുണ്ട്. ലോകത്തിലെ ഏറ്റവും വിപണി മൂല്യമുള്ള ആദ്യത്തെ 50 കമ്പനികളില്‍ ഒന്നാണ് റിലയന്‍സ്. കഴിഞ്ഞ ദിവസം 48-ാം സ്ഥാനത്തായിരുന്ന കമ്പനി ഇപ്പോള്‍ 46-ാം സ്ഥാനത്ത് എത്തിയിരിക്കുകയാണ്. ലോകത്തിലെ ഒന്നാംനിര എനര്‍ജി ഫേമുകളില്‍ ഒന്നാണ് എക്സോണ്‍മൊബില്‍. 184.7 ബില്യണ്‍ ഡോളറാണ് ഇവരുടെ വിപണിമൂല്യം. ഇതിനെയാണ് റിലയന്‍സ് മറികടന്നത്. ഓഹരിവിപണിയിലെ കുതിച്ചുകയറ്റത്തില്‍ റിലയന്‍സിന്റെ വിപണിമൂല്യം 189.3 ബില്യണ്‍ ഡോളര്‍ ആയിരുന്നു.
സൗദി അരാംകോ ആണ് വിപണി മൂല്യത്തിന്റെ കാര്യത്തില്‍ ഒന്നാം സ്ഥാനത്തുള്ളത്. 1.75 ട്രില്യണ്‍ ഡോളര്‍ ആണ് ഇവരുടെ മൂല്യം. 1.6 ട്രില്യണ്‍ ഡോളര്‍ മൂല്യമുള്ള ആപ്പിളും 1.5 ട്രില്യണ്‍ മൂല്യമുള്ള മൈക്രോസോഫ്റ്റും 1.48 ട്രില്യണ്‍ മൂല്യമുള്ള ആമസോണും ആണ് തൊട്ടുപിറകിലുള്ള കമ്പനികള്‍. ഇതോടെ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഇന്ത്യയിലും ചരിത്രം കുറിച്ചിരിക്കുകയാണ്. ഇതുവരെ ഒരു ഇന്ത്യന്‍ കമ്പനിയും 14 ലക്ഷം കോടിയുടെ വിപണി മൂല്യം സ്വന്തമാക്കിയിട്ടില്ല. ഊര്‍ജ്ജ മേഖലയില്‍ അരാംകോ മാത്രമാണ് ഇപ്പോള്‍ റിലയന്‍സിന് മുകളിലുള്ളത്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍