അനില്‍ അംബാനിയുടെ ആസ്തികളില്‍ നോട്ടമിട്ട് മുകേഷ് അംബാനി; സഹോദരന്റെ ആസ്തികള്‍ ആര്‍ക്കും വിട്ടുകൊടുക്കില്ലെന്നറിയിച്ച് മുകേഷിന്റെ പുതിയ നീക്കം
അനില്‍ അംബാനിക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന റിലയന്‍സ് കമ്മ്യൂണിക്കേഷന്റെ (RCOM) ആസ്തികള്‍ മുകേഷ് അംബാനി വാങ്ങിയേക്കുമെന്ന് റിപ്പോര്‍ട്ട്. ലേലത്തിലൂടെ പിടിക്കാനുള്ള എല്ലാ നടപടികളും മുകേഷ് അംബാനി തുടക്കമിട്ടതായാണ് വിവരം. പാപ്പരത്തെ നടപടകിള്‍ക്ക് വിധേയമായ സാഹചര്യത്തില്‍ അനില്‍ അംബാനിയുടെ കമ്പനിയെ ഏറ്റെടുക്കുക എന്ന ദൗത്യമാണ് മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയന്‍സ് ഇന്‍ഡസ്ട്രീസിന് മുന്പിലുള്ളത്. 5ജി ടെക്നോളജി വികസിപ്പിക്കാനും, രാജ്യത്ത് ടെലികോം മേഖലയില്‍ കൂടുതല്‍ നേട്ടം കൊയ്യാനും വേണ്ടിയാണ് അനില്‍ അംബാനിക്ക്് കീഴില്‍ പ്രവര്‍ത്തിക്കുന്ന ആര്‍കോമിന്റെ ആസ്തികള്‍ മുകേഷ് അംബാനി വാങ്ങാന്‍ തയ്യാറായിട്ടുള്ളത്.
അതേസമയം സാമ്പത്തിക പ്രതിസന്ധിയെ തരണം ചെയ്യാന്‍ അനില്‍ അംബാനി കമ്പനിക്ക് കീഴിലുള്ള വിവിധ ആസ്തികള്‍ വിറ്റഴിക്കുമെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ആസ്തി വില്‍പ്പനയിലൂടെ വിവിധ ബിസിനസ് മേഖലയുടെ കൈമാറ്റവും നടത്തി അനില്‍ അംബാനിയുടെ കമ്പനി ഗ്രൂപ്പ് ഏകദേശം 115 ബില്യണ്‍ രൂപയോളം സമാഹരിക്കുമെന്നാണ് അറിയിച്ചിട്ടുള്ളത്. ഏതാനും മാസങ്ങള്‍ക്കുള്ളില്‍ കമ്പനിയുമായി ബന്ധപ്പെട്ട കടബാധ്യത മുഴുവന്‍ തീര്‍ക്കുമെന്ന് അനില്‍ അംബാനി നേരത്തെ വ്യക്തമാക്കിയിരുന്നു. 14 മാസംകൊണ്ടാണ് അനില്‍ അംബാനി 350 ബില്യണ്‍ ഡോളര്‍ കടബാധ്യത തീര്‍ത്തതായി കഴിഞ്ഞ ജൂണ്‍ 11 ന് പറഞ്ഞിരുന്നു. കടബാധ്യത തീര്‍ക്കാനുള്ള പ്രാരംഭ നടപടികളുടെ ഭാഗമായാണ് അനില്‍ അംബാനി ആസ്തികള്‍ വില്ക്കാന് തീരുമാനിച്ചിട്ടുള്ളത്. വായ്പാ തിരിച്ചടവ് വേഗത്തിലാക്കുക എന്നതാണ് കമ്പനി ഇപ്പോള്‍ ലക്ഷ്യമിടുന്നത്. കമ്പനിക്ക് ആകെ 939 ബില്യണ്‍ രൂപയുടെ കടമുണ്ടെന്നാണ് റിപ്പോര്‍ട്ട്.
എന്നാല്‍ സാമ്പത്തിക പ്രതിസന്ധി മൂലം കമ്പനിയുടെ ആസ്ഥാന കെട്ടിടം വരെ വില്‍ക്കാനുള്ള ശ്രമമുണ്ടായതായാണ് റിപ്പോര്‍ട്ട്. മുംബൈ സന്താക്രൂസിലെ 700,000 ചതുരശ്ര അടി ലവലിപ്പം വരുന്ന റിലയന്‍സിന്റെ കമ്പനി ആസ്ഥാനം വില്‍ക്കുന്നിന് വേണ്ടിയുള്ള പ്രാരംഭ നടപടികല്‍ അനില്‍ അംബാനി ആരംഭിച്ചുവെന്നാണ് വാര്‍ത്താ ഏജന്‍സികളെല്ലാം കഴിഞ്ഞ ഏതാനും ദിവസം മുന്‍പ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. കമ്പനിയുടെ കേന്ദ്രസ്ഥാപനങ്ങളുടെ ആസ്തി വില്‍പ്പനയിലൂടെ 3000 കോടി രൂപയോളം കിട്ടണമെന്നാണ് അനില്‍ അംബാനിയുടെ ഉടമസ്ഥതതിയിലുള്ള കമ്പനി ഗ്രൂപ്പുകള്‍ പറയുന്നത്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍