സെബിയുടെ പുതിയ നിക്ഷേപ നിയമങ്ങള്‍ ഓഹരി വിപണിയില്‍ ഗുണം ചെയുമെന്ന് പ്രതീക്ഷ
മള്‍ട്ടികാപ് ഫണ്ടുകള്‍ അവയുടെ നിക്ഷേപം ലാര്‍ജ് കാപ്, മിഡ് കാപ്, സ്മോള്‍ കാപ് ഓഹരികളില്‍ ചുരുങ്ങിയത് 25 ശതാനമെങ്കിലും നിക്ഷേപിച്ചിരിക്കണമെന്ന സെക്യൂരിറ്റീസ് ആന്റ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യയുടെ സര്‍ക്കുലര്‍ ചെറുകിട ഇടത്തരം ഓഹരികള്‍ക്ക് ഗുണമാകും. നിലവില്‍ ഫണ്ട് മാനേജര്‍മാരാണ് ഏത് ഓഹരിയില്‍ എത്ര ശതമാനം നിക്ഷേപിക്കണമെന്ന് തീരുമാനിക്കുന്നത്. അതു കൊണ്ടു തന്നെ ആകെ നിക്ഷേപത്തിന്റെ 70 ശതമാനവും ലാര്‍ജ് കാപ് ഓഹരികളിലേക്കാണ് പോയിരുന്നത്. 22 ശതമാനം മിഡ് കാപ് ഓഹരികളിലും എട്ടു ശതമാനം സ്മോള്‍ കാപ് ഓഹരികളിലും നിക്ഷേപിക്കുന്നുവെന്നാണ് പഠനത്തിലൂടെ തെളിഞ്ഞത്.
സെബി സെപ്തംബര്‍ 11 ന് ഇറക്കിയ സര്‍ക്കുലര്‍ പ്രകാരം മിഡ് കാപ്, സ്മോള്‍ കാപ് ഓഹരികള്‍ക്കും തുല്യ പരിഗണന നല്‍കേണ്ടി വരും. ചട്ടങ്ങളില്‍ വരുത്തിയ ഈ മാറ്റത്തിലൂടെ ലാര്‍ജ് കാപ് ഓഹരികളില്‍ നിന്ന് 30000 കോടി രൂപയോളം മിഡ് കാപ്, സ്മോള്‍ കാപ് ഓഹരികളിലേക്ക് പോകും. പുതുക്കിയ ചട്ടം വന്ന ശേഷം ഓഹരി വിപണിയില്‍ സ്മോള്‍ മിഡ്കാപ് ഓഹരി സൂചികയില്‍ മുന്നേറ്റം പ്രകടമാണ്. ഈ മുന്നേറ്റം തുടരുമെന്നാണ് നിരീക്ഷകര്‍ കരുതുന്നത്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍