സ്വകാര്യ ലോജിസ്റ്റിക്സ് പാര്‍ക്ക് ആരംഭിക്കാനുള്ള ജീകോം ഗ്രൂപ്പ്; ആദ്യ ഘട്ടത്തില്‍ 500 കോടി രൂപയുടെ നിക്ഷേപം
എറണാകുളം ജില്ലയില്‍ സ്വകാര്യ ലോജിസ്റ്റിക്സ് പാര്‍ക്ക് ആരംഭിക്കുന്നതിനുള്ള പദ്ധതിയുമായി മുംബൈ ആസ്ഥാനമായുള്ള ജീകോം ഗ്രൂപ്പ്. വ്യവസായ മന്ത്രി പി.രാജീവ് സംഘടിപ്പിച്ച മീറ്റ് ദ ഇന്‍വെസ്റ്റര്‍ പരിപാടിയിലാണ് ജീക്കോം ലോജിസ്ടെക്ക് പദ്ധതി വിശദീകരിച്ചത്. 500 കോടി രൂപയുടെ നിക്ഷേപമാണ് ആദ്യ ഘട്ടത്തില്‍ ഉദ്ദേശിക്കുന്നത്.
നിലവില്‍ പാര്‍ക്കിനായി ജീകോം ഗ്രൂപ്പ് ഭൂമി ഏറ്റെടുത്തിട്ടുണ്ട്. സംരംഭവുമായി മുന്നോട്ടുപോകുന്നതിന് സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് നിയമപരമായ എല്ലാ പിന്തുണയും കൂടിക്കാഴ്ചയില്‍ മന്ത്രി വാഗ്ദാനം ചെയ്തു. 50 കോടി രൂപയ്ക്ക് മുകളിലുള്ള സംരംഭമായതിനാല്‍ സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവന്ന പുതിയ നിയമപ്രകാരം 7 ദിവസത്തിനകം ലൈസന്‍സ് നല്കാന് സാധിക്കും. സിംഗിള്‍ വിന്റോ ക്ലിയറന്‍സിനുള്ള സാധ്യതകളും സര്‍ക്കാര്‍ അനുഭാവപൂര്‍ണമായി തന്നെ പരിഗണിക്കുമെന്ന് മന്ത്രി പറഞ്ഞു.
ആദ്യഘട്ടത്തില്‍ അഞ്ഞൂറ് കോടി രൂപയുടെ നിക്ഷേപം പ്രതീക്ഷിക്കുന്ന പാര്‍ക്ക് ആറ് മാസത്തിനുള്ളില്‍ ഉദ്ഘാടനം ചെയ്യാനാകുമെന്നാണ് കരുതുന്നത്. ഫസ്റ്റ് ക്രൈ, റിക്കിറ്റ് ആന്റ് കോള്മാന് പോലുള്ള സംരംഭങ്ങള്‍ പാര്‍ക്കുമായി സഹകരിക്കും. കേരളത്തിന്റെ വ്യവസായ രംഗത്തിനും സമ്പദ് വ്യവസ്ഥക്കും മുതല്‍ക്കൂട്ടാകുന്ന പദ്ധതിയാണിതെന്ന് പി.രാജീവ് പറഞ്ഞു.
കൂടുതല്‍ കമ്പനികള്‍ പാര്‍ക്കിന്റെ ഭാഗമാകും. പൂര്‍ണമായും പ്രവര്‍ത്തനക്ഷമമാകുന്നതോടെ ആയിരം കോടിയോളം രൂപയുടെ നിക്ഷേപം ഈ വ്യവസായ പാര്‍ക്കില്‍ ഉണ്ടാകും. ഈ സംരംഭത്തിലൂടെ ചുരുങ്ങിയത് രണ്ടായിരം പേര്‍ക്ക് തൊഴില്‍ ലഭിക്കും. വ്യവസായ വകുപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ജീകോം ചെയര്മാന് മോഹന്‍കുമാര്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍