News

ഒലയില്‍ ഒരു മില്യണ്‍ ഡോളര്‍ നിക്ഷേപം നടത്തി പവന്‍ മജ്ഞല്‍; മൊബിലിറ്റി പരിഹാരങ്ങള്‍ക്കായി 10,000 കോടി രൂപ ചെലവഴിക്കും

ബംഗളൂരു: ഹീറോ മോട്ടോകോര്‍പ്പ് ചെയര്‍മാന്‍ പവന്‍ മുജ്ഞല്‍ തന്റെ കുടുംബ ട്രസ്റ്റിലൂടെ ഒല ഇലക്ട്രിക് മൊബിലിറ്റിയില്‍ ഒരു മില്യണ്‍ ഡോളര്‍ നിക്ഷേപിച്ചതായി റിപ്പോര്‍ട്ട്.  ഹീറോ മോട്ടോകോര്‍പ്പിന്റെ ഇതര മൊബിലിറ്റി പരിഹാരങ്ങള്‍ക്കായി 10,000 കോടി രൂപ ചെലവഴിക്കുമെന്ന് അദ്ദേഹം അറിയിച്ചു. പവന്‍ മുഞ്ജല്‍ ഫാമിലി ട്രസ്റ്റിന് 10 രൂപ മുഖവിലയുള്ള 18 ഓഹരികളും, ഓരോ ഷെയറിനും 39,87,608 രൂപ പ്രീമിയമായി (ഏകദേശം 54,093 ഡോളര്‍) ലഭിക്കുകയും ചെയ്യുന്നതാണ് പുതിയ നിക്ഷേപത്തിലൂടെയുള്ള വ്യവസ്ഥ.  

പുതിയ നിക്ഷേപം ഇരുസ്ഥാപനങ്ങള്‍ക്കും ഗുണം ചെയ്‌തേക്കുമെന്നാണ് വിലയിരുത്തല്‍. ഒലയിലേക്കുള്ള നിക്ഷേപം ഹീറോ കോര്‍പ്പിന്റെ വിപണിക്ക് കരുത്താകുമെന്നാണ് അഭിപ്രായം.

Author

Related Articles