മുത്തൂറ്റ് മിനി ഫിനാന്‍സിയേഴ്സ് ലിമിറ്റഡിന്റെ കടപ്പത്രങ്ങളുടെ ക്രെഡിറ്റ് റേറ്റിങ്ങ് ഉയര്‍ന്നു
മുത്തൂറ്റ് മിനി ഫിനാന്‍സിയേഴ്സ് ലിമിറ്റഡിന്റെ വിവിധ കടപ്പത്രങ്ങളുടെ ക്രെഡിറ്റ് റേറ്റിങ്ങ് ബിബിബി സ്റ്റേബിളില്‍ നിന്നും ബിബിബി പ്ലസ് സ്റ്റേബിള്‍ ആയി ഉയര്‍ന്നു. മുന്‍നിര റേറ്റിങ് ഏജന്‍സിയായ കെയര്‍ റേറ്റിങ്സ് ആണ് മുത്തൂറ്റ് ഫിനാന്‍സിയേഴ്സിന് ഉയര്‍ന്ന റേറ്റിങ് നല്‍കിയത്. മികച്ച ബ്രാന്‍ഡ് മൂല്യം, പ്രമോട്ടര്‍മാരുടെ അനുഭവസമ്പത്ത്, മികച്ച ആസ്തി മൂല്യവും മൂലധന പര്യാപ്തതയും, ലാഭ്യസാധ്യതയിലും പ്രവര്‍ത്തന വിപുലപ്പെടുത്തുന്നതിലും കാഴ്ചവെച്ച മുന്നേറ്റം എന്നീ ഘടകങ്ങളാണ് ക്രെഡിറ്റ് റേറ്റിങ് മെച്ചപ്പെടുത്താന്‍ സഹായിച്ചത്.
'കമ്പനി ശരിയായ ദിശയിലാണ് വളരുന്നത് എന്നതിനെ തെളിവാണ് മെച്ചപ്പെട്ട ഈ പുതിയ റേറ്റിങ്. ഉപഭോക്താക്കളുടെ പിന്തുണയില്ലാതെ ഇതൊരിക്കലും സ സാധ്യമാകുമായിരുന്നില്ല. കോര്‍പറേറ്റ്, റീട്ടെയ്ല്‍ മേഖലകളില്‍ പ്രവര്‍ത്തനം വിപുലപ്പെടുത്താന്‍ ഈ റേറ്റിങ് സഹായകമാകും. ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതില്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്,' മുത്തൂറ്റ് മിനി മാനേജിങ് ഡയറക്ടര്‍ മാത്യു മുത്തൂറ്റ് പറഞ്ഞു.
കഴിഞ്ഞ സാമ്പത്തിക വര്‍ഷം 18 ശതമാനം വളര്‍ച്ച നേടിയ മുത്തൂറ്റ് മിനി ഇതേ വര്‍ഷം കടപ്പത്രങ്ങളിലൂടെ (എന്‍.സി.ഡി) 700 കോടി രൂപ സമാഹരിച്ചിരുന്നു. ഇക്കാലയളവില്‍ 23 ശാഖകളും അഞ്ച് സോണല്‍ ഓഫീസുകളും പുതുതായി ആരംഭിച്ചു. സ്വര്‍ണ വായ്പാ മേഖലയില്‍ ഡിജിറ്റല്‍ പുതുമകള്‍ അവതരിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് കമ്പനി. നടപ്പുസാമ്പത്തിക വര്‍ഷം 75 ശതമാനം വളര്‍ച്ചയും നൂറിലേറെ ശാഖകര്‍ തുറക്കാനുമാണ് ലക്ഷ്യമിടുന്നത്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍