4031 കോടി രൂപ സംയോജിത അറ്റാദായം നേടി മുത്തൂറ്റ് ഫിനാന്‍സ് ലിമിറ്റഡ്
2020-21 സാമ്പത്തിക വര്‍ഷത്തില്‍ മുത്തൂറ്റ് ഫിനാന്‍സ് ലിമിറ്റഡിന്റെ സംയോജിത അറ്റാദായം ആറ് ശതമാനം വളര്‍ച്ചയോടെ 4031 കോടി രൂപയിലെത്തി. മുന്‍വര്‍ഷമിതേ കാലയളവില്‍ ഇത് 3819 കോടി രൂപയായിരുന്നു. ഈ കാലയളവില്‍ കമ്പനിയുടെ സംയോജിത വായ്പ ആസ്തി 11 ശതമാനം വര്‍ധനയോടെ 58280 കോടി രൂപയില്‍നിന്ന് 64494 കോടി രൂപയിലെത്തി.
സ്വര്‍ണവായ്പ കമ്പനിയായ മുത്തൂറ്റ് ഫിനാന്‍സിന്റെ മാത്രം അറ്റാദായം കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ആറ് ശതമാനം വര്‍ധിച്ച് 3722 കോടി രൂപയില്‍നിന്ന് 3954 കോടി രൂപയിലെത്തി. 2022 മാര്‍ച്ച് 31-ന് അവസാനിച്ച നാലാം പാദത്തിലെ കമ്പനിയുടെ അറ്റാദായം 960 കോടി രൂപയാണ്. മുന്‍വര്‍ഷമിത് 996 കോടി രൂപയായിരുന്നു. വായ്പ 52622 കോടി രൂപയില്‍നിന്ന് 58053 കോടി രൂപയായി. ഇതില്‍ സ്വര്‍ണ വായ്പ മാത്രം മുന്‍വര്‍ഷത്തെ 51927 കോടി രൂപയില്‍നിന്ന് 57531 കോടി രൂപയിലേക്ക് ഉയര്‍ന്നു.
ഉപകമ്പനികളായ മുത്തൂറ്റ് ഹോംഫിന്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ എട്ട് കോടി രൂപയും (മുന്‍വര്‍ഷം 13 കോടി രൂപ) ബെല്‍സ്റ്റാര്‍ മൈക്രോ ഫിനാന്‍സ് ലിമിറ്റഡ് 45 കോടി രൂപയും (മുന്‍വര്‍ഷം 47 കോടി രൂപയും) മുത്തൂറ്റ് ഇന്‍ഷുറന്‍സ് ബ്രോക്കേഴ്സ് 28 കോടി രൂപയും (മുന്‍വര്‍ഷം 32 കോടി രൂപയും) വീതം അറ്റാദായം നേടിയിട്ടുണ്ട്. ശ്രീലങ്കന്‍ സബ്സിഡിയറിയായ ഏഷ്യ അസറ്റ് ഫിനാന്‍സ് പിഎല്‍സി 12 കോടി ശ്രീലങ്കന്‍ രൂപ (മുന്‍വര്‍ഷം 5 കോടി ലങ്കന്‍ രൂപ) അറ്റാദായം നേടി.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍