News

മുത്തൂറ്റ് ഫിനാന്‍സിന്റെ ഓഹരികളില്‍ വന്‍ മുന്നേറ്റം; സ്വര്‍ണ വില വര്‍ധനവ് കമ്പനിക്ക് കൂടുതല്‍ നേട്ടം; ഓഹരി വില 913.30 രൂപയായി ഉയര്‍ന്നു

മുംബൈ: രാജ്യത്തെ പ്രമുഖ ധനകാര്യ സ്ഥാപനമായി മുത്തൂറ്റ് ഫിനാന്‍സിന്റെ ഓഹരികളില്‍ വന്‍ മുന്നേറ്റം ഉണ്ടായതായി റിപ്പോര്‍ട്ട്.  കമ്പനിയുടെ ഓഹരികളില്‍ 27 ശതമാനം വര്‍ധനവാണ് ആകെ രേഖപ്പെടുത്തിയത്.  കമ്പനിയുടെ ഓഹരി വില 945.75 രൂപ വരെ എത്തിയിരുന്നു. അതേസമയം ബിഎസ്ഇയില്‍ വ്യാപാരം അവസാനിക്കുമ്പോള്‍ കഴിഞ്ഞദിവസം മുത്തൂറ്റ് ഫിനാന്‍സിന്റെ ഓഹരി വിലയില്‍ രേഖപ്പെടുത്തിയത്   913.30 രൂപയായിരുന്നു. ഇതോടെ കമ്പനിയുടെ വിപണി മൂലധനത്തിലും കുതിച്ചാചട്ടം രേഖപ്പെടുത്തി.  കമ്പനിയുടെ വിപണി മൂലധനം   37,763 കോടി രൂപയിലേക്കെത്തുകയും ചെയ്തു. 

കൊറോണ വൈറസിന്റെ ആഘാതത്തില്‍ സ്വര്‍ണ വിയില്‍  വര്‍ധനവ് രേഖപ്പെടുത്തിയതോടെയാണ് മുത്തൂറ്റ് ഫിനാന്‍സിന്റെ ഓഹരി വിലയില്‍ ഭീമമായ വര്‍ധനവ് രേഖപ്പെടുത്തിയത്.  ബോണ്ടുകളിലൂടെ കമ്പനിക്ക് 550 മില്യണ്‍ യുഎസ് ഡോളര്‍  (ഏകദേശം  3,900 കോടി രൂപയോളം സമാഹരിക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.  അതേസമയം കമ്പനിയുടെ വിപണി മൂലധനത്തില്‍ ഒരുവര്‍ഷത്തിനിടെ 75.39 ശതമാനം വര്‍ധനവാണ് ഉണ്ടാക്കിയത്.  ഈ വര്‍ഷമാകട്ടെ  23.01 ശതമാനവും. എന്നാല്‍ ഒരുമാസംകൊണ്ട് 27 ശതമാനം വര്‍ധനവാണ് ഉണ്ടായത്.  

മുത്തൂറ്റ് ഫിനാന്‍സ് ലിമിറ്റഡിന് 2191 കോടിരൂപയുടെ അറ്റാദായമാണ് ഡിസംബറില്‍ അവസാിച്ച നാലാംപാദത്തില്‍ കമ്പനിക്ക് നേടാന്‍ സാധിച്ചത്.  മുന്‍വര്‍ഷത്തെ അതേകാലയളവിലെ 1461 കോടിരൂപയേക്കാള്‍ അമ്പത് ശതമാനം കൂടുതലാണിത്. റിപ്പോര്‍ട്ടിങ് കാലയളവില്‍ കമ്പനി നല്‍കിയിട്ടുള്ള വായ്പ 38498 കോടിരൂപയാണ് . മുന്‍വര്‍ഷം ഇതേകാലയളവിലെ 32470 കോടിയേക്കാള്‍ 19% കൂടുതലാണിത്. സ്വര്‍ണപ്പണയ വായ്പയല്‍ 2783 കോടിരൂപയുടെ വര്‍ധനവാണ് ഉണ്ടായത്. ഉപ കമ്പനികള്‍ അടക്കം കമ്പനിയുടെ സഞ്ചിത അറ്റാദായം ഒമ്പത് മാസക്കാലത്തെ മുന്‍വര്‍ഷത്തെ അതേ കാലയളവിലെ 1554 കോടിരൂപയില്‍ നിന്ന് 49% വളര്‍ച്ചയോടെ 2321 കോടിരൂപയിലേക്ക് ഉയര്‍ന്നു.

ഈ കാലയളവിലെ വായ്പ ആസ്തി 35939 കോടിരൂപയില്‍ നിന്ന് 21% വര്‍ധനവോടെ 43436 കോടിരൂപയിലെത്തി. ഉപകമ്പനിയായ മുത്തൂറ്റ് ഹോം ഫിനാന്‍സ് ഡിസംബറില്‍ സമാപിച്ച ക്വാര്‍ട്ടറില്‍ 88 കോടിരൂപ വരുമാനവും 11 കോടിരൂപ അറ്റാദായവും നേടിയിട്ടുണ്ട്. മുന്‍വര്‍ഷം ഇതേകാലയളവില്‍ യഥാക്രമം 57 കോടിരൂപയും 9 കോടിരൂപയും വീതമായിരുന്നു. 2019 ഡിസംബറില്‍ സമാപിച്ച ഒമ്പത് മാസക്കാലത്ത് വരുമാനം 240 കോടിരൂപയും 161 കോടിരൂപ അറ്റാദായവും നേടിയിട്ടുണ്ട്.

Author

Related Articles