കോവിഡ് പ്രതിസന്ധികള്‍ക്കിടയിലും 14% വളര്‍ച്ച കൈവരിച്ച് മുത്തൂറ്റ് മിനി ഫിനാന്‍സിയേഴ്സ്
മികച്ച വളര്‍ച്ചാനേട്ടം സ്വന്തമാക്കി രാജ്യത്തെ പ്രമുഖ ബാങ്ക് ഇതര ധനകാര്യസ്ഥാപനമായ മുത്തൂറ്റ് മിനി ഫിനാന്‍സിയേഴ്സ് ലിമിറ്റഡ്. കോവിഡ് പ്രതിസന്ധികള്‍ക്കിടയിലും 14% വളര്‍ച്ചയാണ് നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാംപാദത്തില്‍ നേടിയത്. കമ്പനിയുടെ അസറ്റ്സ് അണ്ടര്‍ മാനേജ്മെന്റ് (എയുഎം) 25% വളര്‍ച്ചയും ലാഭവിഹിതത്തില്‍ 44% വര്‍ദ്ധനവുമാണ് കഴിഞ്ഞ സാമ്പത്തികവര്‍ഷം രേഖപ്പെടുത്തിയിരുന്നത്.
2020 സെപ്തംബര്‍ 9 ന് കമ്പനി പുറത്തിറക്കിയ നോണ്‍ കണ്‍വേര്‍ട്ടിബിള്‍ ഡിബഞ്ചര്‍ (എന്‍സിഡി) അഥവാ ഓഹരികളാക്കി മാറ്റാനാകാത്ത കടപ്പത്രങ്ങള്‍ക്ക് മികച്ച പ്രതികരണമാണ്. ലഭിച്ചത്. കുറഞ്ഞ കാലയളവില്‍ 150 കോടിയോളം രൂപ സമാഹരിക്കാന്‍ കമ്പനിക്ക് സാധിച്ചു. എന്‍സിഡികള്‍ക്ക് നല്ല സബ്സ്ക്രിപ്ഷന് ലഭിക്കുന്നത് വളര്‍ച്ചയുടെ പ്രധാനഘടകങ്ങളില്‍ ഒന്നാണ്. ബാങ്കുകളിലെ സാധാരണ സ്ഥിരനിക്ഷേപങ്ങളേക്കാള്‍ ഉയര്‍ന്ന പലിശനിരക്ക് ലഭിക്കുമെന്നതാണ് ഉപഭോക്താക്കളെ ഇതിലേക്ക് ആകര്‍ഷിക്കുന്ന പ്രധാനഘടകം.
കോവിഡ് പ്രതിസന്ധികള്‍ സൃഷ്ടിച്ച സാമ്പത്തിക തടസ്സങ്ങള്‍ക്കിടയില്‍ വിപണിയുടെ പ്രവര്‍ത്തനത്തിന് ഏറെ സഹായകമായ ഒന്നാണ് സ്വര്ണ്ണവായ്പാ പദ്ധതികള്‍. അത്യാധുനിക സാങ്കേതികവിദ്യയും, വ്യത്യസ്തവും നൂതനവുമായ ഉല്‍പ്പന്ന - സേവനവാഗ്ദാനങ്ങളും, മികച്ച കോര്‍പ്പറേറ്റ് ഭരണ രീതികളിലൂടെയും സേവനങ്ങള്‍ സാധാരണക്കാരന് കൂടുതല്‍ സൗകര്യപ്രദമായി ഈ കാലഘട്ടത്തില്‍ എത്തിക്കാന്‍ സാധിച്ചതാണ് കമ്പനിയുടെ വളര്‍ച്ചയുടെ പ്രധാന കാരണം എന്ന് മുത്തൂറ്റ് മിനി ഫിനാന്‍സിയേഴ്സ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ മാത്യു മുത്തൂറ്റ് പറഞ്ഞു. 3000 ത്തിലധികം ജീവനക്കാരുള്ള മിനി മുത്തൂറ്റ് ഫിനാന്‍സിയേഴ്സിന്, ഇന്ത്യയിലുടനീളം 10 സംസ്ഥാനങ്ങളിലും 1 കേന്ദ്രഭരണപ്രദേശത്തുമായി 792 ശാഖകളുണ്ട്. ഉത്തരേന്ത്യയിലെ സാന്നിധ്യം ശക്തിപ്പെടുത്താനും ഉപഭോക്തൃബന്ധം ഊട്ടിയുറപ്പിക്കുന്നതിനും കമ്പനിയുടെ വളര്‍ച്ച ത്വരിതപ്പെടുത്തുന്നതിനുമായി ഗുജറാത്തില്‍ ഒരു സോണല്‍ ഓഫീസും മിനിമുത്തൂറ്റ് ഫിനാന്‍സിയേഴ്സ് ലിമിറ്റഡ് ആരംഭിച്ചിട്ടുണ്ട്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍