മ്യൂച്വല്‍ ഫണ്ടുകളിലേക്കുള്ള നിക്ഷേപം അഞ്ച് മാസത്തെ ഏറ്റവും താഴ്ന്ന നിലയില്‍
ന്യൂഡല്‍ഹി: കൊറോണ വൈറസ് മൂലം വിപണിയിലെ അനിശ്ചിതമായ സാമ്പത്തിക അന്തരീക്ഷത്തില്‍ ഇക്വിറ്റി മ്യൂച്വല്‍ ഫണ്ടുകളിലേക്കുള്ള വരവ് മെയ് മാസത്തില്‍ 5,256 കോടി രൂപയായി കുറഞ്ഞു. അഞ്ച് മാസത്തെ ഏറ്റവും താഴ്ന്ന നിരക്കാണിത്. മൊത്തത്തില്‍, മ്യൂച്വല്‍ ഫണ്ട് വ്യവസായം എല്ലാ വിഭാഗങ്ങളിലുമായി 70,813 കോടി രൂപയുടെ അറ്റാദായം രേഖപ്പെടുത്തി. കഴിഞ്ഞ മാസത്തെ കണക്കുകള്‍ അസോസിയേഷന് ഓഫ് മ്യൂച്വല്‍ ഫണ്ട് വെള്ളിയാഴ്ച പുറത്തുവിട്ടു.
അതേസമയം 45,999 കോടി രൂപയുടെ വരവാണ് ഏപ്രിലില്‍ രേഖപ്പെടുത്തിയത്. കണക്കുകള്‍ പ്രകാരം, ഇക്വിറ്റി, ഇക്വിറ്റി-ലിങ്ക്ഡ് ഓപ്പണ്‍ എന്‍ഡ് സ്കീമുകളിലേക്കുള്ള വരവ് 5,256 കോടി ഡോളറാണ്. ക്ലോസ് എന്‍ഡ് ഫണ്ടുകളില്‍ നിന്ന് 211 കോടി രൂപയുടെ ഒഴുക്കാണ് ഉണ്ടായത്.
ഏപ്രിലില്‍ ഇത്തരം പദ്ധതികള്‍ 6,213 കോടി രൂപയാണ് നേടിയത്. ഇതിനുമുമ്പ്, ഇക്വിറ്റി സ്കീമുകള്‍ മാര്‍ച്ചില്‍ 11,723 കോടി രൂപയും ഫെബ്രുവരിയില്‍ 10,796 കോടി രൂപയും ജനുവരിയില്‍ 7,877 കോടി രൂപയും ഡിസംബറില്‍ 4,499 കോടി രൂപയും നിക്ഷേപം നടന്നിരുന്നു.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍