News

ജൂണില്‍ അവസാനിച്ച പാദത്തില്‍ മ്യൂച്വല്‍ ഫണ്ടുകളില്‍ നിക്ഷേപമായെത്തിയത് 1.24 ലക്ഷം കോടി രൂപ

ജൂണില്‍ അവസാനിച്ച പാദത്തില്‍ മ്യൂച്വല്‍ ഫണ്ടുകളില്‍ നിക്ഷേപമായെത്തിയത് 1.24 ലക്ഷം കോടി രൂപ. ഈ കാലയളവില്‍ 94,200 കോടി രൂപയുടെ നിക്ഷേപം പിന്‍വലിച്ചതായും അസോസിയേഷന്‍ ഓഫ് മ്യൂച്വല്‍ ഫണ്ട്സ് ഇന്ത്യയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു. ഇതോടെ ഫണ്ടുകളുടെ മൊത്തം ആസ്തി 25.5 ലക്ഷം കോടി രൂപയായി ഉയര്‍ന്നു. മാര്‍ച്ചില്‍ അവസാനിച്ച പാദത്തില്‍ ഇത് 22.26 ലക്ഷം കോടി രൂപയായിരുന്നു.

1.1 ലക്ഷം കോടി രൂപ ഡെറ്റ് ഫണ്ടിലും 20,930 കോടി രൂപ ആര്‍ബിട്രേജ് ഫണ്ടിലും 11,730 കോടി രൂപ ഓഹരി അധിഷ്ഠിത ഫണ്ടുകളിലുമാണ് നിക്ഷേപമായെത്തിയത്. സ്ഥിര വരുമാന പദ്ധതികളായ ഡെറ്റ് സ്‌കീമുകളില്‍തന്നെ ലിക്വിഡ് ഫണ്ടുകളിലാണ് കൂടുതല്‍ തുകയുമെത്തിയത്. 86,493 കോടി രൂപ. പൊതുവെ സുരക്ഷിതമായി കരുതുന്ന ബാങ്കിങ് ആന്‍ഡ് പിഎസ് യു വിഭാഗത്തില്‍ 20,913 കോടിയുമെത്തി.

നിക്ഷേപ പലിശ ബാങ്കുകള്‍ കുറച്ചതോടെയാണ് ഡെറ്റ് ഫണ്ടുകള്‍ ആകര്‍ഷകമായത്. ഇതുകൂടാതെ ജൂണ്‍ പാദത്തില്‍ ഗോള്‍ഡ് ഇടിഎഫുകളില്‍ 2,040 കോടി രൂപ നിക്ഷേപമായെത്തി. അതിനുമുമ്പത്തെ പാദത്തില്‍ 1,490 കോടിയായിരുന്നു ഈവിഭാഗത്തിലെത്തിയത്.

Author

Related Articles