മിന്ത്ര ഫാഷന്‍ ഫെസ്റ്റിവല്‍ നാളെ മുതല്‍; ലക്ഷ്യം 4 കോടി ഉപഭോക്താക്കളിലേക്ക് വിപണി എത്തിക്കുക
ന്യൂഡല്‍ഹി: ഓണ്‍ലൈന്‍ ഫാഷന്‍ റീടെയ്ലറായ മിന്ത്ര വന്‍ ഫാഷന്‍ ഫെസ്റ്റിവലിന് ഒരുങ്ങുന്നു. നാല് കോടി ഉപഭോക്താക്കളിലേക്ക് വിപണനത്തിലൂടെ എത്തിച്ചേരുകയാണ് ലക്ഷ്യം. ഇതിലൂടെ വിപണി വിഹിതത്തില്‍ വന്‍ വര്‍ധന ഉണ്ടാകുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ. ഓണ്‍ലൈന്‍ വിപണിയിലെ ജനത്തിന്റെ ഇടപാടുകളിലെ വളര്‍ച്ചയിലാണ് പ്രതീക്ഷ മുഴുവനും.
ഈ വാരാന്ത്യത്തില്‍ തന്നെ ഒന്‍പത് ലക്ഷം സ്റ്റൈലുകളിലായി മൂവായിരത്തിലധികം ബ്രാന്റുകളെ മിന്ത്ര അവതരിപ്പിക്കും. ഞായറാഴ്ച തുടങ്ങി അഞ്ച് ദിവസം ഫെസ്റ്റിവല്‍ നീണ്ട് നില്ക്കും. 20000 കടയുടമകളുണ്ടാവും. 27000 പിന് കോഡുകളില്‍ വിപണനം എത്തിക്കുകയാണ് ലക്ഷ്യം. ഒരു മിനിറ്റില്‍ 20000 ഓര്‍ഡറുകളാണ് ഏറ്റവും ഉയര്‍ന്ന വിപണന സമയത്ത് വാള്‍മാര്‍ട്ടിന്റെ ഉടമസ്ഥതയിലുള്ള കമ്പനി പ്രതീക്ഷിക്കുന്നത്.
ഫെസ്റ്റിവലിന്റെ 13ാമത് എഡിഷനാണിത്. ഫാഷന്‍ ഫെസ്റ്റിവല്‍ സമയത്ത് 65 ശതമാനം അധിക ഉപഭോക്തൃ വളര്‍ച്ചയാണ് കമ്പനി പ്രതീക്ഷിക്കുന്നത്. ഇന്ത്യയിലെ 30 കൈത്തറി ബ്രാന്റുകളില്‍ നിന്നായി 6500 ലധികം ഉല്‍പ്പന്നങ്ങളും വിപണനം ചെയ്യും.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍