ടാറ്റാ മോട്ടോഴ്സ് ഡയറക്ടറായി എന്‍. ചന്ദ്രശേഖരനെ നിയമിച്ചു; ഓഹരി ഉടമകള്‍ക്കിടയില്‍ നടത്തിയ തിരഞ്ഞെടുപ്പില്‍ നേടിയത് 98.65 ശതമാനം വോട്ട്; സാമ്പത്തിക പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ചൈനയുമായി കൈകോര്‍ക്കുമെന്നും ചന്ദ്രശേഖരന്
മുംബൈ: ഇന്ത്യന്‍ വാഹന നിര്‍മ്മാണ കമ്പനികളിലെ മുമ്പന്‍ ടാറ്റാ മോട്ടോഴ്സിന്റെ ഡയറക്ടറായി എന്‍. ചന്ദ്രശേഖരനെ നിയമിച്ചു. നിലവില്‍ കമ്പനി ചെയര്‍മാനാണ് അദ്ദേഹം. കാലാവധി പൂര്‍ത്തിയായതിന് പിന്നാലെ നാസര്‍ മുന്‍ജി, വിനേഷ് കുമാര്‍, ജയ്റാത്ത്, ഫല്‍ഗുനി നയ്യാര്‍ എന്നിവര്‍ കമ്പനിയുടെ സ്വതന്ത്ര ഡയറക്ടര്‍ സ്ഥാനത്ത് നിന്നും വിരമിച്ചുവെന്നും അധികൃതര്‍ വ്യക്തമാക്കി. ഓഹരി ഉടമകളുടെ ഇടയില്‍ നടത്തിയ തിരഞ്ഞെടുപ്പില്‍ 98.65 ശതമാനം വോട്ടുകളാണ് ചന്ദ്രശേഖരന് ലഭിച്ചത്.
മാത്രമല്ല കമ്പനി ഇപ്പോള്‍ നേരിട്ടുകൊണ്ടിരിക്കുന്ന സാമ്പത്തിക പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനായി ചൈനയില്‍ നിന്നും പങ്കാളികളെ തേടുന്നതായും എന്‍. ചന്ദ്രശേഖരന് വ്യക്തമാാക്കി. 2019-2020 സാമ്പത്തിക വര്‍ഷത്തിലവസാനിച്ച ഒന്നാം പാദത്തില്‍ ടാറ്റാ മോട്ടേഴ്സിന്റെ അറ്റലാഭത്തില്‍ നഷ്ടം വന്നതായി റിപ്പോര്‍ട്ട്. കമ്പനിയുടെ അറ്റനഷ്ടം 3,679.66 കോടി രൂപയായി അധികരിച്ചുവെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്. മുന്‍വര്‍ഷം ഇതേകാലയളവില്‍ കമ്പനിയുടെ അറ്റനഷ്ടമായി ആകെ രേഖപ്പെടുത്തിയിട്ടുള്ളത് ഏകദേശം 1,862.57 കോടി രൂപയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടിലൂടെ വ്യക്തമാക്കുന്നത്.
കമ്പനിയുടെ ആകെ വരുമാനത്തില്‍ ഏകദേശം ഏട്ട് ശതമാനത്തോളം ഇടിവ് വന്നിട്ടുണ്ടെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്. കമ്പനിയുടെ ആകെ വരുമാനം 60,830 കോടി കരൂപയായി ചുരുങ്ങിയെന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്. ഇന്ധനച്ചിലവ് അധികരിച്ചത് മൂലമാണ് കമ്പനിയുടെ അറ്റലാഭത്തില്‍ വന്‍ ഇടിവ് രേഖപ്പെടുത്തിയിട്ടുള്ളത്. അതേസമയം ടാറ്റ മോട്ടോഴ്സിന്റെ ഉടമസ്ഥതയിലുള്ള ജാഗ്വാര്‍ ലാന്‍ഡ് റോവറിന്റെ നഷ്ടത്തിലാണ് ഏറ്റവും വലിയ ഇടിവ് രേഖപ്പെടുത്തിയിട്ടുള്ളതെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്.
ഒന്നാം പാദത്തില്‍ ഏകദേശം 3,395 കോടി രൂപയുടെ നഷ്ടമാണ് ജാഗ്വാര്‍ ലാന്‍ഡ് റോവറിന് ഉണ്ടായിട്ടുള്ളത്. എന്നാല്‍ ഒന്നാം പാദത്തില്‍ 1,28,615 യൂണിറ്റാണ് ജാഗ്വാര്‍ ലാന്‍ഡ് റോവറിന്റെ വില്‍പ്പനയ്ക്കായി ഉണ്ടായിരുന്നതെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്. ടാറ്റ മോട്ടോഴ്സിന്റെ മാത്രം കണക്കുകള്‍ പരിശോധിച്ചാല്‍, ഒന്നാം പാദ വരുമാനത്തില്‍ 19.9 ശതമാനം ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍