News

പതജ്ഞലിക്ക് 75.1 കോടി രൂപ പിഴ; ഉത്പ്പന്നങ്ങളുടെ ജിഎസ്ടിയില്‍ കുറവ് വരുത്തിയിട്ടും കമ്പനി അധിക ലാഭം കൊയ്തു

ന്യൂഡല്‍ഹി: പതജ്ഞലിക്ക് 75.1കോടി രൂപയുടെ  പിഴ വിധിച്ചതായി റിപ്പോര്‍ട്ട്.  ജിഎസ്ടി ആനുകൂല്യങ്ങള്‍ക്ക് ഉപഭോക്താക്കള്‍ക്ക് കൈമാറാത്തതിനാലാണ് പിഴ വിധിച്ചിട്ടുള്ളത്. യോഗാ ഗുരു ബാബാ രാംദേവിന്റെ ഉടമസ്ഥതതയില്‍ പ്രവര്‍ത്തിക്കുന്ന എഫ്എംസിജി കമ്പനിയാണ് പതജ്ഞലി. ഉത്പ്പന്നങ്ങളില്‍ ജിഎസ്ടിയിളവ് വരുത്തിയില്ലെന്ന് മാത്രമല്ല, കമ്പനി വന്‍ തിരിമറികള്‍ ജിഎസ്ടിയില്‍  നടത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. നാഷണല്‍ ആന്റി പ്രൊഫിറ്റീറിംഗ് അതോറിറ്റിയാണ് (NAA) പതജ്ഞലി ഗ്രൂപ്പിന് നേരെ പിഴ ചുമത്തിയിട്ടുള്ളത്.  

എന്‍എഎയുടെ വെബ്‌സൈറ്റില്‍ ഇക്കാര്യം വ്യക്തമായി ചൂണ്ടിക്കാട്ടുകയും ചെയ്യുന്നുണ്ട്.  പതഞ്ജലി ആയുര്‍വേദിനോട്  18% പലിശ സഹിതം മൂന്ന് മാസത്തിനുള്ളില്‍ കേന്ദ്ര-സംസ്ഥാന കേന്ദ്ര ഉപഭോക്തൃ ക്ഷേമ ഫണ്ടുകളിലേക്ക് കൈമാറാനാണ് ഉത്തരവ്.  എന്നാല്‍ വിവിധ കമ്പനികളും ഇത്തരത്തില്‍ ജിഎസ്ടിയില്‍  വന്‍ തട്ടിപ്പുകള്‍ നടത്തുന്നുണ്ട്.  പിഴ അടയ്ക്കാത്ത പക്ഷം ശക്തമായ നടപടികളാകും കമ്പനിക്ക നേരെ എടുത്തേക്കുക. എന്നാല്‍ ജിഎസ്ടി കുറച്ചിട്ടും വിവിധ ഉത്പ്പന്നങ്ങളില്‍ നിന്ന് കമ്പനി അധിക ലഭം കൊയ്യാന്‍ ശ്രമം നടത്തുന്നുണ്ട്.  

 

Author

Related Articles