കെ-ഫോണ്‍ പദ്ധതിക്ക് 1062 കോടി രൂപ വായ്പ നല്കി നബാര്‍ഡ്
സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ കേരളത്തിലെ അടിസ്ഥാന സൗകര്യ വികസന പദ്ധതിക്ക് വായ്പ സഹായവുമായി കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ നബാര്‍ഡ്. കെ-ഫോണ്‍ പദ്ധതിക്കു വേണ്ടി 1061.73 കോടി രൂപയുടെ ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്മെന്റ് അസിസ്റ്റന്‍സ് (നിഡ) വായ്പയ്ക്കാണ് നബാര്‍ഡ് ബോര്‍ഡ് അംഗീകാരം നല്‍കിയത്. ഇതിന്റെ അനുമതി പത്രം കിഫ്ബിക്ക് ഇന്നലെ കൈമാറിക്കഴിഞ്ഞു. മറ്റു വ്യവസ്ഥകളെല്ലാം വരും ദിവസങ്ങളില്‍ നബാര്‍ഡിന്റെയും കിഫ്ബിയുടെയും ഉദ്യോഗസ്ഥര്‍ ചര്‍ച്ച ചെയ്യും.
കിഫ്ബിയുടെ പ്രവര്‍ത്തന മികവിനുള്ള സാക്ഷ്യപത്രം കൂടിയാണിതെന്ന് സ്ഥാപനം തങ്ങളുടെ ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി. 30,000 ത്തിലധികം വരുന്ന സര്‍ക്കാര്‍ സ്ഥാപനങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്നതും സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന സംസ്ഥാനത്തെ 20 ലക്ഷം കുടുംബങ്ങള്‍ക്ക് ഇന്റര്‍നെറ്റ് ലഭ്യമാക്കുന്നതിനുമുള്ള കേരള ഫൈബര്‍ ഓപ്റ്റിക്സ് നെറ്റ് വര്‍ക് (കെ- ഫോണ്‍) എന്ന ബൃഹദ് പദ്ധതിക്കു വേണ്ടിയാണ് നബാര്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്മെന്റ് അസിസ്റ്റന്‍സ് (നിഡ) ല്‍ ഉള്‍പ്പെടുത്തി 1061.73 കോടി രൂപ വായ്പ അനുവദിച്ചത്.1516.76 കോടി രൂപയാണ് പദ്ധതിക്ക് വേണ്ടി വരുന്ന മൊത്തം ചെലവ്.
സംസ്ഥാനത്തിന്റെ അഭിമാന പദ്ധതിയായ കെ- ഫോണിന് വേണ്ടി ഇത്തരത്തില്‍ ഒരു വായ്പ ലഭ്യമായത് പ്രോത്സാഹജനകമാണെന്ന് കിഫ്ബി പറയുന്നു. കേരള ജല അതോറിറ്റിയുടെ കീഴില്‍ വരുന്ന കുടിവെള്ള വിതരണ സംവിധാനമടക്കമുള്ള അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ക്ക് നേരത്തേയും കിഫ്ബിക്ക് നബാര്‍ഡ് വായ്പ അനുവദിച്ചിട്ടുണ്ട്.
സാമ്പത്തിക സഹായം നല്കുന്നതില് മാത്രമൊതുങ്ങുന്നില്ല കെ-ഫോണ്‍ പദ്ധതിയില്‍ കിഫ്ബിയുടെ പങ്കാളിത്തം. നിയമം അനുശാസിക്കുന്ന പരിശോധനകള്‍ പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട് കിഫ്ബി കര്‍ശനമാക്കും. പദ്ധതിയുടെ സമയക്രമവും ഗുണനിലവാരവും ഉറപ്പുവരുത്തുന്നതിന് സാങ്കേതിക തലത്തിലും ഭരണതലത്തിലും ഉള്ള പരിശോധനകളായിരിക്കും കിഫ്ബി നടത്തുക. കേരള സ്റ്റേറ്റ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ് (ഗടകഠകഘ) ആണ് കെ -ഫോണ്‍ പദ്ധതി നടപ്പാക്കുന്ന സ്പെഷല്‍ പര്‍പസ് വെഹിക്കിള്‍ (ടജഢ). സംസ്ഥാനത്തിന്റെ അഭിമാനസ്തംഭമാകേണ്ട ഒരു പദ്ധതി അതര്‍ഹിക്കുന്ന രീതിയില്‍ പൂര്‍ത്തീകരിക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ ഉദ്യമത്തിന് എല്ലാ പിന്തുണയും നല്കാന് കിഫ്ബി പ്രതിജ്ഞാബദ്ധമാണെന്നും സ്ഥാപനം ഔദ്യോ?ഗിക ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കുന്നു.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍