News

ഡിജിറ്റല്‍ പേമന്റ് സുരക്ഷയെ പറ്റി പഠിക്കാന്‍ ആര്‍ബിഐ പുതിയ സമിതിയെ നിയോഗിച്ചു; സമിതിയുടെ പുതിയ ചെയര്‍മാനായി നന്ദന്‍ നിലേകനി

ഡിജിറ്റല്‍ പേമെന്റിന്റെ സുരക്ഷ കൂടുതല്‍ ഉറപ്പ് വരുത്തുന്നതിനായി റസര്‍വ് ബാങ്ക് പുതിയ സമിതിയെ നിയോഗിച്ചിരക്കുകയാണ്. ഡിജിറ്റല്‍ രംഗത്ത് കൂടുതല്‍ തട്ടിപ്പു നടക്കുന്ന സാഹചര്യത്തിലാണ് റിസര്‍വ് ബാങ്ക് പുതിയ സമിതിക്ക് രൂപം നല്‍കാന്‍ തീരുമാനമെടുത്തിട്ടുള്ളത്. ഡിജിറ്റല്‍ പേമെന്റ് കാര്യക്ഷമമാക്കുന്നതിന് വേണ്ടിയാണിത്. 

ഇന്‍ഫോസിസ് സഹ സ്ഥാപകനും ചെയര്‍മാനും, യുഐഡിഎഐ മുന്‍ ചെയര്‍മാനുമായ നന്ദന്‍ നിലേകിനിയാണ് സമിതിയുടെ ചെയര്‍മാനായി നിയോഗിക്കപ്പെട്ടിട്ടുള്ളത്. ആധാര്‍ കാര്‍ഡിന്റെ ബുദ്ധി കേന്ദ്രമായി പ്രവര്‍ത്തിച്ച വ്യക്തി കൂടിയാണ് നിലേകിനി. യൂനീക്ക് ഐഡന്റിഫിക്കേഷന്റെ ചെയര്‍മാന്‍ പദവിയും ഇദ്ദേഹം വഹിച്ചിട്ടുണ്ട്. 

അഞ്ച് പേരടങ്ങുന്ന സമിതിയില്‍ പ്രമുഖ വ്യക്തിത്വങ്ങളെയാണ് ആര്‍ബിഐ ഉള്‍പ്പെടുത്തിയിട്ടുള്ളത്. മുന്‍ ആര്‍ബിഐ ഗവര്‍ണര്‍ എച്ച് ആര്‍ ഖാന്‍, മുന്‍ വജയ ബാങ്ക് സിഇഒ കിഷോര്‍ സന്‍സി, മുന്‍ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി സെക്രട്ടറി അരുണ ശര്‍മ, സജ്ഞയ് ജയ്ന്‍, തുടങ്ങിയവരാണ് സമിതിയിലെ അംഗങ്ങള്‍. 

ഡിജിറ്റല്‍ പേമെന്റുമായി ബന്ധപ്പെട്ടുള്ള സുരക്ഷാ പ്രശ്‌നങ്ങളെ പറ്റി പഠിക്കാന്‍ വേണ്ടിയാണ് സമിതിയെ ആര്‍ബിഐ നിയോഗിച്ചിട്ടുള്ളത്. മൂന്ന് മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് വ്യവസ്ഥ. ഡിജിറ്റല്‍ രംഗത്ത് പുതിയ സുരക്ഷാ ക്രമീകരണങ്ങള്‍ നടപ്പിലാക്കാന്‍ പറ്റുന്ന നിര്‍ദേശങ്ങള്‍ സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ച ശേഷം മുന്നോട്ട് വെക്കും.

 

Author

Related Articles