വിവിധ കമ്പനികളില്‍ തൊഴിലവസരങ്ങള്‍ കൂട്ടിച്ചേര്‍ത്ത് എന്‍ബിഎഫ്സി; 15,000 ജീവനക്കാരെ നിയമിക്കും
നോണ്‍ ബാങ്കിംഗ് ഫിനാന്‍സ് കമ്പനികള്‍ (എന്‍ബിഎഫ്സി) വിവിധ പ്രവര്‍ത്തനങ്ങളിലായി നിര്‍ണായകമായ തൊഴിലവസരങ്ങള്‍ കൂട്ടിച്ചേര്‍ത്തു തുടങ്ങിയിരിക്കുന്നു. 2020 ആകുമ്പോഴേക്കും 15,000 ജീവനക്കാരെയാണ് എന്‍ബിഎഫ്സിയില്‍ നിയമിക്കുകയെന്ന് റിക്രൂട്ട്മെന്റ് കമ്പനിയായ TeamLease പറഞ്ഞു. മഹീന്ദ്ര ഫിനാന്‍സ്, ശ്രീറാം ട്രാന്‍സ്പോര്‍ട്ട് ഫിനാന്‍സ്, പിരാമല്‍ ക്യാപ്പിറ്റല്‍, ആദിത്യ ബിര്‍ള ഫിനാന്‍സ്, ഐ.ഐ.എഫ്.എല്‍, മാഗ്മ ഫിന് കോര്‍പ്പ്, ഉഗ്രോ ക്യാപിറ്റല്‍ എന്നിവയാണ് തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കുന്നത്. ഈ കമ്പനികള്‍ ഇതിനകം നിയമനം തുടങ്ങിയിട്ടുണ്ട്. മാത്രമല്ല 2019 ജനുവരി മാര്‍ച്ചിനോടകം തന്നെ തൊഴിലാളികളെ നിയമിച്ചിട്ടുണ്ട്. ഇത് 10 ദിവസത്തിനുള്ളില്‍ അവസാനിക്കും.
TeamLease പ്രകാരം, സാമ്പത്തിക വര്‍ഷത്തില്‍ 10,000 തൊഴിലാളികളെ എന്‍ബിഎഫ്സികള്‍ നിയമിച്ചിട്ടുണ്ട്. അടുത്ത ഏതാനും വര്‍ഷങ്ങളില്‍ വളര്‍ച്ചയുടെ അടുത്ത ഘട്ടത്തില്‍ (എന്‍.ബി.എഫ്.സി) മേഖലയ്ക്ക് കൂടുതല്‍ നേട്ടമുണ്ടാക്കാന്‍ കഴിയും. മഹീന്ദ്രയുടെ നോണ്‍ ബാങ്കിംഗ് യൂണിറ്റില്‍ 30 ലക്ഷം ഉപഭോക്താക്കളുണ്ട്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ കമ്പനി 75-100 ശാഖകള്‍ കൂട്ടിച്ചേര്‍ത്ത് ആയിരത്തോളം പേരെ നിയമിച്ചു. വില്‍പ്പന, ശേഖരണം, ക്രെഡിറ്റ് വിലയിരുത്തല്‍ എന്നിവയുള്‍പ്പെടെയുള്ളതാണ് പുതിയ ജോലികള്‍. റിസ്ക് മാനേജ്മെന്റ് പ്രൊഫഷണലുകള്‍ ആവശ്യത്തിലുണ്ട്.
ജീവനക്കാരുടെ എണ്ണത്തില്‍ 40-50 ശതമാനം വര്‍ദ്ധനവ് വരുത്തുമെന്നും റിക്രൂട്ട്മെന്റ് നടപ്പുസാമ്പത്തികവര്‍ഷം മുതല്‍ തുടങ്ങുമെന്നും ബാങ്കിങ്, ധനകാര്യ വകുപ്പുകളുടെ തലവന്‍ സബ്യാസാച്ചി ചക്രവര്‍ത്തി പറഞ്ഞു. പിരാമള്‍ ക്യാപ്പിറ്റലിന്റെ ജീവനക്കാരുടെ എണ്ണം 600 ല്‍ 1200 ആയി ഉയര്‍ന്നു. സമാനമായി ശ്രീറാം ട്രാന്‍സ്പോര്‍ട്ട് ഫിനാന്‍സ് 2,000 പേരെ നിയമിക്കും. 18% വര്‍ദ്ധിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. അടുത്ത ആറു-ഒന്‍പത് മാസത്തിനുള്ളില്‍ 3000 ത്തോളം ജീവനക്കാരെ ഞങ്ങളുടെ തൊഴില്‍സേനയിലേക്ക് കൂട്ടിച്ചേര്‍ക്കുമെന്ന് ഐഐഎഫ്എല്‍ ഫിനാന്‍സ് സിഇഒ അറിയിച്ചു.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍