മക്ഡൊവെല്‍ ഹോള്‍ഡിംഗ്സിനെതിരെ പാപ്പരത്ത നടപടികളുമായി എന്‍സിഎല്‍ടി
ന്യൂഡല്‍ഹി: മക്ഡൊവെല്‍ ഹോള്‍ഡിംഗ്സിനെതിരെ പാപ്പരത്ത നടപടിക്രമങ്ങളുമായി നാഷണല്‍ കമ്പനി ലോ ട്രൈബ്യൂണല്‍ (എന്‍സിഎല്‍ടി). വിജയ് മല്യ പ്രമോട്ട് ചെയ്ത കമ്പനിയുടെ കടക്കാരായ സണ്‍ സ്റ്റാര്‍ ഹോട്ടല്‍സ് ആന്‍ഡ് എസ്റ്റേറ്റ് പ്രൈവറ്റ് ലിമിറ്റഡ് 16.80 കോടി രൂപ കുടിശ്ശിക വരുത്തിയെന്ന് കാണിച്ച് നല്കിയ ഹര്‍ജി എന്‍സിഎല്‍ടിയുടെ ബെംഗളൂരു ബെഞ്ച് അംഗീകരിച്ചു.
പാപ്പരത്വ ട്രൈബ്യൂണല്‍ 2022 ഏപ്രില്‍ എട്ടിന് പാസാക്കിയ ഉത്തരവില്‍ കെആര്‍ രാജുവിനെ കമ്പനിയുടെ ഇടക്കാല റെസലൂഷന്‍ പ്രൊഫഷണലായി നിയമിച്ചിരുന്നു. കടവുമായി ബന്ധപ്പെട്ട് എന്‍ഇഎസ്എല്‍ (നാഷണല്‍ ഇ-ഗവേണന്‍സ് സര്‍വീസസ് ലിമിറ്റഡ്) നല്കിയ സാമ്പത്തിക വിവരങ്ങളുടെ രേഖ ഉള്‍പ്പെടെ, ഹര്ജിക്കാരന് നല്കിയ വിശദാംശങ്ങളെല്ലാം ബാധ്യത സംഭവിച്ചതിന് തെളിവാണെന്ന് എന്‍സിഎല്‍ടി വ്യക്തമാക്കി. അതേസമയം മക്ഡൊവെല്‍ ഹോള്‍ഡിംഗ്സ് പോലും കടബാധ്യതയും അത് അടയ്ക്കാനുള്ള കഴിവില്ലായ്മയും അംഗീകരിച്ചിട്ടുള്ളതായി ട്രൈബ്യൂണല്‍ നിരീക്ഷിച്ചു.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍