News

ഇന്ത്യ-യുഎസ് വ്യാപാര ചര്‍ച്ച ഈ ആഴ്ച്ച; വ്യാപാര തര്‍ക്കം പരിഹരിച്ച് ഇന്ത്യയിലേക്ക് യുഎസ് കമ്പനികളെ ആകര്‍ഷിക്കുക ലക്ഷ്യം

ന്യൂഡല്‍ഹി: ഇന്ത്യയും യുഎസും തമ്മിലുള്ള വ്യാപാര ചര്‍ച്ച ഈ ആഴ്ച്ച ഉണ്ടായേക്കുമെന്ന് റിപ്പോര്‍ട്ട്. ഡല്‍ഹിയില്‍ ഈ ആഴ്ച്ച നടക്കുന്ന സാമ്പത്തിക ഉച്ചകോടിക്കിടെ വാണിജ്യ വ്യവസായ മന്ത്രി പീയൂഷ് ഗോയല്‍ യുഎസ് വാണിജ്യ സെക്രട്ടറി വില്‍ബര്‍ റോസുമായി വ്യാപാര ചര്‍ച്ചകള്‍ നടത്തിയേക്കും. ഇരുരാജ്യങ്ങളും വിവിധ ഉത്പ്പന്നങ്ങളില്‍ ഏര്‍പ്പെടുത്തിയ തീരുവയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാകും പ്രധാമായും ചര്‍ച്ചകളിലൂണ്ടാവുക. വ്യപാര തര്‍ക്കങ്ങളില്‍ പരിഹാരം ഉണ്ടാകുമെന്നാണ് ഇന്ത്യ പ്രതീക്ഷിക്കുന്നത്. 

അതേസമയം ഇന്ത്യയില്‍ കൂടുതല്‍ നിക്ഷേപം എത്തിക്കാനുള്ള നീക്കമാണ് കേന്ദ്രസര്‍ക്കാര്‍ ഇപ്പോള്‍ നടത്തുന്നത്. യുഎസ് കമ്പനികളെയാണ് പ്രധാനമായും ഇന്ത്യ നിക്ഷേപത്തിനായി ലക്ഷ്യമിടുന്നത്. കഴിഞ്ഞയാഴ്ച്ച യുഎസ് സന്ദര്‍ശനത്തിനിടെ പീയുഷ് ഗോയല്‍ യുഎസ് മെഡിക്കല്‍ കമ്പനികളുമായി ചര്‍ച്ചകള്‍ നടത്തിയിരുന്നു. മെഡിക്കല്‍ ഉപകരണങ്ങളുടെ വില നിര്‍ണയത്തിലടക്കം കമ്പനികളുമായി ധാരണയിലെത്തിയിട്ടുണ്ടെന്നാണ് വിവരം. 

പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് സന്ദര്‍ശനത്തിതിനിടെ യുഎസ് കമ്പനികളുമായും ചര്‍ച്ചകള്‍ നടത്തിയിരുന്നു. ഇന്ത്യയില്‍ കൂടുതല്‍ നിക്ഷേപമെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് വിവിധ കമ്പനി മേധാവികളുമായി ചര്‍ച്ചകള്‍ നടത്തിയിട്ടുള്ളത്. ഊര്‍ജ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വിവിധ അന്താരാഷ്ട്ര കമ്പനി മേധാവികളുമായി മോദി ഇതിനകം ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ട്. 

കമ്പനി മേധാവികളുമായി നടത്തിയ ചര്‍ച്ചയില്‍ കൂടുതല്‍ പ്രതീക്ഷയാണ് സര്‍ക്കാര്‍ അധികൃതര്‍ വ്യക്തമാക്കുന്നത്. ചര്‍ച്ചയുടെ വിശദാംശങ്ങള്‍ പ്രധാനമന്ത്രി നരന്ദ്രമോദി ഫെയ്സ്ബുക്ക് അക്കൗണ്ടുലൂടെയും, ട്വിറ്ററിലൂടെയും വ്യക്തമാക്കി. പ്രമുഖ അമേരിക്കന്‍ കമ്പനിയായ ടെല്ലുറെയ്നുമായി പെട്രോനൈറ്റ് എല്‍എന്‍ജി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാന്നിധ്യത്തില്‍ ധാരണാപത്രത്തില്‍ ഒപ്പുവെക്കുകയം ചെയ്തിട്ടുണ്ട്. 

അതേസമയം യുഎസും, ഇന്ത്യയും തമ്മിലുള്ള വ്യാപാര തര്‍ക്കങ്ങള്‍ക്ക് ഇതുവരെ പരിഹാരമായിട്ടില്ല.  ഇന്ത്യ അധിക തീരുവ ഈാടക്കുന്ന രാജ്യമെന്നാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊനാള്‍ഡ് ട്രംപ് ആവര്‍ത്തിച്ച് പറഞ്ഞിട്ടുള്ളത്. ഇന്ത്യയുടെ വിവിധ ഉത്പ്പന്നങ്ങള്‍ക്ക് ട്രംപ് ഭരണകൂടം അധിക തീരുവ ഈടാക്കിയിട്ടുണ്ട്.

Author

Related Articles