News

പഠിക്കാന്‍ ആളില്ല; രാജ്യത്ത് അടച്ചുപൂട്ടിയത് 180 പ്രൊഫഷണല്‍ കോളെജുകള്‍

രാജ്യത്ത് 2020-21 അധ്യന വര്‍ഷത്തില്‍ പ്രവര്‍ത്തനം അവസാനിപ്പിച്ചത് 179 പ്രൊഫഷണല്‍ കോളെജുകള്‍. എന്‍ജിനീയറിംഗ് കോളെജുകളും ബിസിനസ് സ്‌കൂളുകളും ഇവയിലുണ്ട്. ഓള്‍ ഇന്ത്യാ കൗണ്‍സില്‍ ഓഫ് ടെക്നിക്കല്‍ എഡ്യുക്കേഷനാണ് (എഐസിടിഇ) കണക്ക് പുറത്തു വിട്ടത്. കഴിഞ്ഞ ഒന്‍പത് വര്‍ഷത്തിനിടയില്‍ ഇതാദ്യമായാണ് ഇത്രയേറെ കോളെജുകള്‍ ഒറ്റയടിക്ക് അടച്ചു പൂട്ടുന്നത്.

പഠിക്കാന്‍ വിദ്യാര്‍ത്ഥികളെ കിട്ടാനില്ലാത്തതാണ് പല കോളെജുകളും നടത്തിക്കൊണ്ടു പോകാനാകാതെ പ്രവര്‍ത്തനം നിര്‍ത്താന്‍ പ്രേരിപ്പിച്ചത്. ഇതിനു പുറമേ 134 കോളെജുകള്‍ എഐസിടിഇയുടെ അംഗീകാരത്തിനായി അപേക്ഷിച്ചിട്ടില്ലാത്തതിനാല്‍ അവയുടെ അടച്ചു പൂട്ടലിലേക്കാണ് നീങ്ങുന്നതെന്ന് കരുതുന്നു. അപേക്ഷ നല്‍കിയ 44 കോളെജുകള്‍ക്ക് വിവിധ കാരണങ്ങളാണ് അനുമതി നല്‍കിയിട്ടുമില്ല.

92 ടെക്നിക്കല്‍ കോളെജുകളാണ് 2019-20 വര്‍ഷത്തില്‍ അടച്ചത്. 2018-19 ല്‍ 89 ഉം 2017-18 ല്‍ 134 ഉം 2016-17 ല്‍ 163 ഉം 2015-16 ല്‍ 126 ഉം 2014-15 ല്‍ 77 ഉം സ്ഥാപനങ്ങളാണ് അടച്ചു പൂട്ടിയത്. 2020-21 വര്‍ഷം എഐസിടിഇ അംഗീകരിച്ച 1.09 ലക്ഷം സീറ്റുകള്‍ രാജ്യത്തെ വിവിധ ഫാര്‍മസി, ആര്‍ക്കിടെക്ചര്‍ സ്ഥാപനങ്ങള്‍ ഒഴിവാക്കിയിരുന്നു.

Author

Related Articles