News

അഞ്ച് വര്‍ഷത്തിനിടയില്‍ ഇന്ത്യയില്‍ പുരുഷന്മാര്‍ക്ക് നഷ്ടപ്പെട്ടത് 2 കോടി തൊഴിലവസരങ്ങള്‍

അഞ്ചു വര്‍ഷത്തിനിടയില്‍ രാജ്യത്തെ തൊഴിലാളികളുടെ എണ്ണം രണ്ടു കോടിയോളം കുറഞ്ഞതായി സര്‍വ്വേ റിപ്പോര്‍ട്ടുകള്‍. 2012 നും 2018നും ഇടയിലുള്ള കണക്കുകള്‍ ആണ് നാഷണല്‍ സാമ്പിള്‍ സര്‍വേ പുറത്തു വിട്ടത്. രണ്ട് കോടിയോളം തൊഴിലാളികള്‍ക്ക് ജോലി നഷ്ടപ്പെട്ടതായാണ് കണക്കുകള്‍ പറയുന്നത്. 2017-18 കാലഘട്ടത്തില്‍ രാജ്യത്ത് 28.6 കോടി പുരുഷന്മാരാണ് തൊഴിലെടുത്തത്. എന്നാല്‍ 2011-12 ല്‍ 30.4 കോടി ആളുകള്‍ക്ക് തൊഴില്‍ ഉണ്ടായിരുന്നു. 

ഗ്രാമീണ മേഖലയില്‍ തൊഴിലില്ലായ്മ നിരക്ക് യഥാക്രമം 5.8 ശതമാനമാണ്. നഗരപ്രദേശങ്ങളില്‍ അത് 7. 1 ശതമാനവുമാണ്. കൂടാതെ, എന്‍എസ്എസ്ഒയുടെ പിഎല്‍എഫ്എസ് റിപ്പോര്‍ട്ടില്‍ കാഷ്വല്‍ കര്‍ഷകത്തൊഴിലാളികളുടെ കുറവുണ്ടായി. 2011-12, 2017-18 കാലയളവില്‍ ഗ്രാമീണ ഇന്ത്യയിലെ മൂന്നു കോടി തൊഴിലാളികള്‍ക്ക് ജോലി നഷ്ടപ്പെട്ടു. അവരില്‍ അധികവും ഫാമുകളില്‍ ജോലി ചെയ്തിരുന്നവരായിരുന്നു. 

2011-12ല്‍ ഗ്രാമീണ കാഷ്വല്‍ തൊഴിലാളികളുടെ എണ്ണം 10.9 കോടിയായിരുന്നു. 2017-18 കാലഘട്ടത്തില്‍ ഇത് 7.7 കോടിയായി കുറഞ്ഞു. 3.2 കോടിയുടെ കുറവുണ്ടായി.കാര്‍ഷിക-നോണ്‍-കാര്‍ഷിക മേഖലകളിലെ ഗ്രാമീണ കാഷ്വല്‍ തൊഴില്‍ വിഭാഗത്തില്‍ പുരുഷ വിഭാഗത്തില്‍ 7.3 ശതമാനവും സ്ത്രീ തൊഴില്‍ മേഖലയില്‍ 3.3 ശതമാനവും രേഖപ്പെടുത്തി.

 

Author

Related Articles