ചൈനയില്‍ നിന്നുള്ള ഇറക്കുമതിക്ക് സ്വദേശി ബദലുകള്‍ കണ്ടെത്തണമെന്ന് നിതിന്‍ ഗഡ്കരി
ന്യൂഡല്‍ഹി: ചൈന പോലുള്ള രാജ്യങ്ങളില്‍ നിന്നുള്ള ഇറക്കുമതിക്ക് ആഭ്യന്തര വ്യവസായങ്ങള്‍ സ്വദേശി ബദലുകള്‍ കണ്ടെത്തണമെന്ന് ഗതാഗത മന്ത്രി നിതിന്‍ ഗഡ്ഗരി. ഇന്ത്യയെ 'ആത്മനിര്‍ഭര്‍' ആക്കുന്നതിന്, രാജ്യത്തിന്റെ മൊത്ത ആഭ്യന്തര ഉല്പാദനത്തില് (ജിഡിപി) ഉല്പാദന മേഖലയുടെ വിഹിതം നിലവിലെ 22-26 ശതമാനത്തില്‍ നിന്ന് 30 ശതമാനമായി ഉയര്‍ത്തേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു. ഫെഡറേഷന് ഓഫ് ഇന്ത്യന്‍ ചേമ്പേഴ്സ് ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രിയുടെ (ഫിസി) വാര്‍ഷിക യോഗത്തില്‍ സംസാരിക്കുകായിരുന്നു അദ്ദേഹം.
ജിഡിപിയുടെ 25 ശതമാനത്തിലധികം കാര്‍ഷിക മേഖലയ്ക്ക് ആവശ്യമാണ്. നിലവില്‍ ഇത് 14-16 ശതമാനമാണ്.ഞാന്‍ ഒരു ബിസിനസുകാരനോ ബിസിനസ്സ് വിദഗ്ധനോ അല്ല, ഇലക്ട്രിക് കാറുകള്‍, ഇ-ബൈക്കുകള്‍, ഇലക്ട്രിക് ഓട്ടോറിക്ഷകള്‍, ഇലക്ട്രിക് ട്രക്കുകള്‍ എന്നിവയ്ക്ക് വലിയ സാധ്യതകള്‍ നമ്മുടെ രാജ്യത്ത് ഉണ്ട്.മാഗ്നറ്റുകള്‍, ലിഥിയം അയണ്‍ ബാറ്ററികള്‍ തുടങ്ങി ഇറക്കുമതി ചെയ്യുന്ന വസ്തുക്കള്‍ ആഭ്യന്തരമായി ഉല്പാദിപ്പിക്കുന്നത് പരിശോധിക്കണമെന്നും മന്ത്രി പറഞ്ഞു.
ഇറക്കുമതി ചെയ്യുന്നതെന്തായാലും ഗുണനിലവാരത്തിലും വിലയിലും വിട്ടുവീഴ്ച ചെയ്യാതെ രാജ്യത്തെ സ്വദേശി ബദല്‍ കണ്ടെത്തണം. അതാണ് ആത്മനിര്‍ഭര്‍ ഭാരത്തിന്റെ പ്രധാന ദൗത്യം, 'അദ്ദേഹം പറഞ്ഞു.നിരവധി മേഖലകളില്‍ ഇതിന് സാധ്യത ഉണ്ട്.രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയെ ശക്തമാക്കുന്നതിന് ഇറക്കുമതി കുറയ്ക്കുകയും കയറ്റുമതി വര്‍ദ്ധിപ്പിക്കുകയും ചെയ്യേണ്ടതുണ്ടെന്നും മന്ത്രി വ്യക്തമാക്കി. നമ്മുടെ വളര്‍ച്ചാ നിരക്ക് വര്‍ദ്ധിപ്പിക്കാനും ഉല്പാദന മേഖലയുടെ ജിഡിപിയിലെ പങ്ക് 22 ല്‍ നിന്ന് 30 ശതമാനമായി ഉയര്‍ത്താനും കഴിയും.ഇതിനുള്ള നൂതന സാങ്കേതികവിദ്യകള്‍ക്കായി ഗവേഷണ സ്ഥാപനങ്ങള്‍ തയ്യാറാക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍