News

പ്രതിസന്ധികള്‍ രാജ്യത്തെ ശക്തിപ്പെടുത്തുന്നു; സ്വാശ്രയ ഭാരതമായി മാറണം: നരേന്ദ്ര മോദി

ന്യൂഡല്‍ഹി: രാജ്യ പുരോഗതിയില്‍ വ്യവസായികളുടെ പങ്ക് നിസ്തുലമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കൊറോണ വൈറസിനൊപ്പം രാജ്യം വിവിധ തരത്തിലുള്ള പ്രതിസന്ധികളെ നേരിട്ടുകൊണ്ടിരിക്കവേ, പ്രതിസന്ധികളെ ഒരവസരമാക്കി മാറ്റാന്‍ പൗരന്‍മാര്‍ തീരുമാനിച്ചിരിക്കുന്നതായി അദ്ദേഹം നിരീക്ഷിച്ചു. കൊറോണയുടെ ഘട്ടത്തില്‍ ഇതൊരു വഴിത്തിരിവായെന്നും പ്രധാനമന്ത്രി പറഞ്ഞു.

ഇന്ത്യന്‍ ചേംബര്‍ ഓഫ് കോമേഴ്സിന്റ 95-ാം വാര്‍ഷിക പ്ലീനറി യോഗത്തിന്റെ ആമുഖമായി വീഡിയോ കോണ്‍ഫറന്‍സിലൂടെ വ്യവസായികളെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി. മഹാമാരിക്കൊപ്പം പ്രളയം, ചുഴലിക്കാറ്റ്, വെട്ടുകിളി ശല്യം, ചെറിയ ചെറിയ ഭൂചലനങ്ങള്‍, അസം എണ്ണപ്പാടങ്ങളിലെ തീ തുടങ്ങിയ പ്രതിസന്ധികളും നാം നേരിടുകയാണ്. പക്ഷേ,  ഇന്ത്യയുടെ നിശ്ചയ ദാര്‍ഢ്യം വലിയ ശക്തിയാണ്. പ്രതിസന്ധികള്‍ രാജ്യത്തെ ശക്തിപ്പെടുത്തിയെന്നും ഒറ്റക്കെട്ടായാണ് ഇന്ത്യ പ്രതിസന്ധിയെ നേരിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഈ സമയത്ത് നമ്മള്‍ ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയെ 'കമാന്‍ഡ് ആന്‍ഡ് കണ്‍ട്രോളില്‍' നിന്ന് മാറ്റി 'പ്ലഗ് ആന്‍ഡ് പ്ലേ'യിലേക്ക് കൊണ്ടുപോകണം. യാഥാസ്ഥിതിക സമീപനത്തിന്റെ സമയമല്ല ഇത്. ധീരമായ തീരുമാനങ്ങള്‍ക്കും ധീരമായ നിക്ഷേപത്തിനുമുള്ള സമയമാണിത്. സ്വാശ്രയ ഭാരതമായിരിക്കണം ലക്ഷ്യം. എല്ലാ മേഖലയിലും സ്വയം പര്യാപ്തത കൈവരിക്കണം. അവസരങ്ങള്‍ യഥാസമയം ഉപയോഗിക്കാന്‍ കഴിയണം. പ്രാദേശിക ഉത്പന്നങ്ങള്‍ പ്രോത്സാഹിപ്പിക്കണം.

Author

Related Articles