നെസ്ലെയുടെ അറ്റാദായത്തില്‍ 9.2 ശതമാനം വര്‍ധനവ്
2019 ലെ ആദ്യ പാദത്തില്‍ നെസ്ലെയുടെ അറ്റാദായത്തില്‍ 9.2 ശതമാനം വര്‍ധനവുണ്ടായതായി റിപ്പോര്‍ട്ട്. ഉപഭോക്തൃ ഉത്പ്പന്ന കമ്പനിയായ നെസ്ലെയുടെ അറ്റാദായത്തില്‍ 9.2 ശതമാനം വാര്‍ഷിക ലാഭം രേഖപ്പെടുത്തി 463.28 കോടി രൂപയിലെത്തിയെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്. ജനുവരി മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളിവനെയാണ് കമ്പനി സാമ്പത്തിക വര്‍ഷമായി പരിഗണിച്ചിരുന്നത്. കമ്പനി കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 424.03 കോടി രൂപയാണ് അറ്റാദായമായി നേടയിരുന്നത്. കഴിഞ്ഞ വര്‍ഷത്തെ കണക്കുകള്‍ പ്രകാരം ആദ്യ പാദത്തില്‍ 8.91 ശതമാനത്തിന്റെ വര്‍ധനവോടെ 2,757.24 കോടി രൂപയാണ് ആകെ നേടിയിരുന്നത്.
ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള കാലയളവില്‍ കമ്പനിയുടെ ആഭ്യന്തര വില്‍പ്പനയില്‍ 10.2 ശതമാനം വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. ആകെ വരുമാനം 2,821.55 കോടി രൂപയിലേക്കെത്തിയെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്. മാഗി, കിറ്റക്, നെസ്ലി മഞ്ച് എന്നിവയുടെ വില്‍പ്പനയില്‍ വന്‍ വര്‍ധനവാണ് രേഖപ്പെടുത്തിയിട്ടുള്ളത്.
അതേസമയം കമ്പനിയുടെ കയറ്റുമതിയില്‍ വന്‍ ഇടിവാണ് രേഖപ്പെടുത്തിയിട്ടുള്ളതെന്ന് ബോംബൈ സ്റ്റോക്ക് എക്സ്ചേഞ്ചിലെ ഫയലിംഗ് കണക്കുകള്‍ പുറത്തുവിടുന്നു. 8.9 ശതമാനത്തിന്റെ ഇടിവാണ് കയറ്റുമതിയില്‍ ഉണ്ടായിട്ടുള്ളത്. 160.84 കോടി രൂപയുടെ കയറ്റുമതി മാത്രമാണ് കഴിഞ്ഞ സാമ്പത്തിക വര്‍ഷം നടന്നത്. തുര്‍ക്കി കേന്ദ്രീകരിച്ചുള്ള കാപ്പി കയറ്റുമതിയിലെ കുറവാണ് അന്താരാഷ്ട്ര കയറ്റുമതിയില്‍ ഇടിവുണ്ടാകാന്‍ കാരണമായത്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍