News

ആധാര്‍ നഷ്ടപ്പെട്ടാലും പുതിയ കാര്‍ഡ് എടുക്കാം; മലയാളം ഉള്‍പ്പെടെ 13 ഭാഷകളില്‍ സേവനം; എംആധാര്‍ മൊബൈല്‍ ആപ്പിന്റെ പുതിയ പതിപ്പില്‍ സേവനങ്ങള്‍ അനവധി

തിരുവനന്തപുരം: 'എംആധാര്‍' (mAadhaar) മൊബൈല്‍ ആപ്പില്‍ പുതുതായി നിരവധി സേവനങ്ങളും. യുഐഡിഎഐ (ആധാര്‍) ആപ്പിന്റെ പുതിയ പതിപ്പില്‍ 'ആധാര്‍ റീപ്രിന്റ്' ഉള്‍പ്പടെയുള്ള സൗകര്യങ്ങളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. മലയാളം ഉള്‍പ്പടെ 13 ഭാഷകളിലുള്ള പിന്തുണയും പുതിയ ആപ്പിലുണ്ട്. ഗൂഗിള്‍ പ്ലേ സ്റ്റോര്‍, ഐഒഎസ് ആപ് സ്റ്റോര്‍ എന്നിവയില്‍ നിന്നും ആപ്പ് ഡൗണ്‍ലോഡ് ചെയ്യാം.

ആധാര്‍ കാര്‍ഡ് നഷ്ടപ്പെട്ടാലും ഓണ്‍ലൈനായി 50 രൂപയടച്ചു ആപ്പിലൂടെ പുതിയ പ്രിന്റഡ് കാര്‍ഡിനു ഓര്‍ഡര്‍ ചെയ്യാം. 15 ദിവസത്തിനുള്ളില്‍ കാര്‍ഡ് വീട്ടിലെത്തും. പ്രിന്റഡ് ആധാര്‍ കാര്‍ഡിനു പകരം എംആധാറിലുള്ള ഡിജിറ്റല്‍ ആധാര്‍ ഇനി എവിടെയും ഉപയോഗിക്കാനുമാകും.

ബയോമെട്രിക് ലോക്ക് നിങ്ങളുടെ വിരലടയാളം, ഐറിസ് (കണ്ണ് പരിശോധന) എന്നിവ ഉപയോഗിച്ചുള്ള ആധാര്‍ ഇടപാടുകള്‍ ലോക്ക് ചെയ്യാനും അണ്‍ലോക്ക് ചെയ്യാനും ആപ്പിലൂടെ സാധിക്കും. ആധാര്‍ നമ്പര്‍ ഒരു ഇടപാടുകള്‍ക്കും ഉപയോഗിക്കേണ്ടതില്ലെന്നു തോന്നിയാല്‍ ആധാര്‍ ലോക്ക് ചെയ്യാം. സ്ഥലം മാറിയെങ്കില്‍ ആധാറിലെ വിലാസം മാറ്റാം. ഇതിനായി കെവൈസി (നോ യുവര്‍ കസ്റ്റമര്‍) രേഖ വെരിഫൈ ആധാര്‍ നിങ്ങളുടെ പക്കലെത്തുന്ന ഒരു ആധാര്‍ നമ്പര്‍ നിലവിലുണ്ടോയെന്ന് നമ്പര്‍ ടൈപ്പ് ചെയ്തു കൊടുത്താല്‍ അറിയാനാകും.

വെര്‍ച്വല്‍ ഐഡി 12 അക്കം ഉള്ള യഥാര്‍ഥ ആധാറിനു പകരം 16 അക്കം ഉള്ള വെര്‍ച്വല്‍ ഐഡി നമ്പര്‍ ഉപയോഗിക്കാനാകും. ആധാര്‍ നമ്പര്‍ മറ്റുള്ളവരുമായി പങ്കുവയ്ക്കപ്പെടുന്നതു തടയാനാണിത്. ഇടപാടുകാരെ ഓഫ്ളൈനായി തിരിച്ചറിയാന്‍ കഴിയുന്ന നോ യുവര്‍ കസ്റ്റമര്‍ (കെവൈസി) രേഖ ജനറേറ്റ് ചെയ്യാം. ക്യുആര്‍ കോഡും ലഭിക്കും. ഡൗണ്‍ലോഡ് ആധാര്‍ ആധാര്‍ കാര്‍ഡ് ഡിജിറ്റലായി ഡൗണ്‍ലോഡ് ചെയ്തെടുക്കാം. സുരക്ഷയ്ക്കായി ഫോണിലെത്തുന്ന ഒടിപി (വണ്‍ ടൈം പാസ്വേഡ്) ടൈപ്പ് ചെയ്യണമെന്നു മാത്രം.

സുരക്ഷയ്ക്ക് വേണ്ടി എംആധാര്‍ വഴി ആധാര്‍ അല്ലെങ്കില്‍ ബയോമെട്രിക് ഡേറ്റകള്‍ ലോക് ചെയ്തു വെയ്ക്കുകയും ആവശ്യം വരുമ്പോള്‍ ഉപയോഗിക്കുകയും ചെയ്യാം. എംആധാര്‍ ഓഫ്‌ലൈനായി പ്രവര്‍ത്തിക്കില്ല. ഓണ്‍ലൈന്‍ ആണെങ്കില്‍ മാത്രമെ യുഐഡിഎഐയില്‍ നിന്നും ഡാറ്റ ഡൗണ്‍ലോഡ് ചെയ്യാന്‍ കഴിയു. ആധാര്‍ കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യുക, മേല്‍വിലാസം പുതുക്കുക , ഇകെവൈസി ഡൗണ്‍ലോഡ് ചെയ്യുക, ക്യുആര്‍കോഡ് സ്‌കാന്‍ ചെയ്യുക തുടങ്ങി വിവിധ ആവശ്യങ്ങള്‍ പുതിയ എംആധാര്‍ ആപ്പിലൂടെ സാധ്യമാകും.

Author

Related Articles