News

പ്രവാസി ക്വോട്ട ബില്ലിന് അംഗീകാരം; കുവൈത്തില്‍ നിന്ന് 8 ലക്ഷം ഇന്ത്യാക്കാര്‍ പുറത്താകും

കുവൈത്ത്:  കരട് പ്രവാസി ക്വോട്ട ബില്‍ ഭരണഘടനാപരമാണെന്ന് ദേശീയ അസംബ്ലിയുടെ നിയമ, നിയമനിര്‍മാണ സമിതി അംഗീകരിച്ചു. ബില്‍ അതാത് കമ്മിറ്റിക്ക് കൈമാറേണ്ടതിനാല്‍ സമഗ്രമായ ഒരു പദ്ധതി തയാറാക്കാനും തീരുമാനിച്ചിട്ടുണ്ട്. ഇതുപ്രകാരം വിദേശി ജനസംഖ്യ, സ്വദേശി ജനസംഖ്യക്ക് സമാനമായി പരിമിതപ്പെടുത്തും. ഇതോടെ ഇന്ത്യന്‍ ജനസംഖ്യ 15 ശതമാനത്തില്‍ കൂടാന്‍ അനുവദിക്കില്ല.

ഫലത്തില്‍ കുവൈത്തില്‍ നിന്ന് 8 ലക്ഷത്തോളം ഇന്ത്യക്കാര്‍ ഒഴിവാക്കപ്പെടുമെന്നാണ് കരുതുന്നത്. 14.5 ലക്ഷം ഇന്ത്യക്കാരാണ് ഇവിടെയുള്ളത്. കുവൈത്തിലെ ഏറ്റവും വലിയ പ്രവാസി സമൂഹം ഇന്ത്യക്കാരാണ്. കോവിഡിന്റെ ആരംഭഘട്ടത്തില്‍ രാജ്യത്തെ ഒട്ടേറെ നിയമവിദഗ്ധരും സര്‍ക്കാര്‍ ഉന്നതോദ്യോഗസ്ഥരും കുവൈത്തിലെ വര്‍ധിച്ച പ്രവാസി സാന്നിധ്യത്തിനെതിരെ ശബ്ദമുയര്‍ത്തിയിരുന്നു.

കഴിഞ്ഞ മാസം കുവൈത്ത് പ്രധാനമന്ത്രി ഷെയ്ഖ് സബാഹ് അല്‍ ഖാലിദ് അല്‍ സബാഹ് രാജ്യത്തെ ആകെ ജനസംഖ്യയില്‍ നിന്ന് പ്രവാസികളുടെ എണ്ണം 70 ശതമാനത്തില്‍ നിന്ന് 3 ശതമാനമാക്കാന്‍ ആഹ്വാനവും ചെയ്യുകയുമുണ്ടായി. കുവൈത്തിലെ നിലവിലെ ജനസംഖ്യ 43 ലക്ഷമാണ്. ഇതില്‍ 13 ലക്ഷം സ്വദേശികളും 30 ലക്ഷം വിദേശികളുമാണുള്ളത്.

Author

Related Articles