News

ആദ്യട്രെയിന്‍ വൈകിയതിനാല്‍ കണക്ടിങ് ട്രെയിന്‍ മിസ്സായോ? ടിക്കറ്റ് തുക തിരികെ ലഭിക്കാന്‍ അപേക്ഷിക്കേണ്ട വിധം

കണക്ടിങ് ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്ത ഇന്ത്യന്‍ റെയില്‍വേ യാത്രക്കാര്‍ക്ക് ആദ്യത്തെ ട്രെയിന്‍ വൈകിയോടിയതിനാല്‍ രണ്ടാമത്തെ ട്രെയിന്‍യാത്ര നഷ്ടപ്പെട്ടാല്‍ ടിക്കറ്റ് തുക തിരികെ ലഭിക്കും. ഐര്‍സിടിസിയുടെ പുതിയ തീരുമാനമാണിത്. കണക്ടിങ് ട്രെയിനിന് വേണ്ടിയുള്ള പിഎന്‍ആര്‍ ലിങ്ക് യാത്രക്കാര്‍ക്ക് അനുവദിക്കുന്നുണ്ട്. ഇത് ഉപയോഗിച്ച് എളുപ്പത്തില്‍ ടിക്കറ്റ് തുക  റീഫണ്ട് ചെയ്യാം.

പലപ്പോഴും ആദ്യ ട്രെയിന്‍ വൈകുന്നതിനാല്‍ പലപ്പോഴും കണക്ടിങ് ട്രെയിന്‍ യാത്ര ബുക്ക് ചെയ്തവര്‍ക്ക് രണ്ടാമത്തെ ട്രെയിന്‍ മിസ്സാകാറുണ്ട്. ടിക്കറ്റ് തുകയും നഷ്ടമാകുകയാണ് പതിവ്. അത്തരം യാത്രക്കാര്‍ക്ക് ഐആര്‍സിടിസി വെബ്‌സൈറ്റിലോ ആപ്പിലോ കയറിയാല്‍ പിഎന്‍ആര്‍ നമ്പര്‍ ഉപയോഗിച്ച് പണം തിരികെ ആവശ്യപ്പെടാം. ഇന്ത്യന്‍ റെയില്‍വേ ഉപഭോക്തൃകേന്ദ്രീകൃതമായി സേവനങ്ങള്‍ നല്‍കുന്നതിന്റെ ഭാഗമായാണ് പുതിയ തീരുമാനം. ഐആര്‍സിടിസി തങ്ങളുടെ ട്വീറ്റിലൂടെയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. 

പ്രധാന യാത്രയുടെ ലക്ഷ്യസ്ഥാനത്ത് ഷെഡ്യൂള്‍ ചെയ്ത ആദ്യട്രെയിനിന്റെ വരവും കണക്ടിങ് യാത്രയുടെ ബോര്‍ഡിങ് ഷെഡ്യൂള്‍ ചെയ്ത ട്രെയിനിന്റെ പുറപ്പെടലും തമ്മിലുള്ള വ്യത്യാസം ഒരു മിനിറ്റ് മുതല്‍ അഞ്ചുദിവസം വരെയാണ്. എന്നാല്‍ ആദ്യ ട്രെയിനിന്റെ വരവ് വൈകുന്നതോടെ രണ്ടാമത്തെ ട്രെയിന്‍ പ്ലാറ്റ്‌ഫോമില്‍ നിന്ന് എടുക്കുന്ന സമയത്ത് എത്താന്‍ സാധിക്കാതെ ബുക്ക് ചെയ്ത യാത്ര പാതിവഴിയിലാകും. ഇത് യാത്രക്കാരന് സമയനഷ്ടവും ബുദ്ധിമുട്ടും ഉണ്ടാക്കുന്നുണ്ട്. 

   റീഫണ്ടിന് അപേക്ഷിക്കേണ്ട വിധം

  1. രണ്ട് പിഎന്‍ആറിലും നല്‍കിയിരിക്കുന്ന യാത്രികന്റെ പേര് ഒന്ന് തന്നെയായിരിക്കണം. പേരിലോ, ജെന്ററിലോ,പ്രായത്തിലോ മാറ്റമുണ്ടാവാന്‍ പാടില്ല. ആദ്യയാത്രയും,കണക്ടിങ് യാത്രയും ബുക്ക് ചെയ്യുമ്പോള്‍ നല്‍കിയത് ഒരേ ആളുടെ വിശദാംശങ്ങള്‍ തന്നെയായിരിക്കണം
  2.  കണക്ടിങ് യാത്രയ്ക്ക് കണ്‍ഫര്‍മേഷനായതോ ഭാഗികമായി ഉറപ്പായതോ ആയ ടിക്കറ്റ് ആയിരിക്കണം.
  3. 3. ആദ്യയാത്രയുടെ ഷെഡ്യൂള്‍ഡ് എറൈവല്‍ സമയവും കണക്ടിങ് യാത്ര ആരംഭിക്കുന്ന സമയവും തമ്മില്‍ മിനിമം ഒരു മിനിറ്റും പരമാവധി അഞ്ചുദിവസത്തിന്റെയും വ്യത്യാസവും ഉള്ള യാത്രകളേ റീഫണ്ടിന് അര്‍ഹമാകൂ
  4. യാത്ര നഷ്ടപ്പെട്ടാല്‍ പിഎന്‍ആര്‍ നമ്പര്‍ ഉപയോഗിച്ച് ഐആര്‍സിടിസി വെബ്‌സൈറ്റില്‍ ടിക്കറ്റ് തുക റീഫണ്ടിന് അപേക്ഷിക്കാം.

Author

Related Articles