പെന്ഷന്, ശമ്പളം, ഇഎംഐ: പുതിയ മാറ്റങ്ങള്‍ അറിയാം
ന്യൂഡല്‍ഹി: പെന്ഷന്, ശമ്പള കൈമാറ്റം, ഇഎംഐ പേയ്മെന്റ് തുടങ്ങിയ പ്രധാനപ്പെട്ട ഇടപാടുകള്‍ നടത്താന്‍ ബാങ്ക് ഉപഭോക്താക്കള്‍ക്ക് ഇനി ഒരു പ്രവൃത്തി ദിവസത്തിനായി കാത്തിരിക്കേണ്ടി വരില്ല. ബാങ്കിംഗ് ഇടപാടുകളുമായി ബന്ധപ്പെട്ട നിരവധി വിഷയങ്ങളില്‍ പുതിയ മാറ്റങ്ങള്‍ക്ക് അനുമതി നല്കിയിരിക്കുകാണ് റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യ. എടിഎം നിരക്കുകളില്‍ ഉള്ള മാറ്റം ഉള്‍പ്പെടെയാണിത്
എടിഎമ്മില്‍ നിന്ന് പണം പിന്‍വലിക്കുന്നതിന് ചാര്‍ജ് ഈടാക്കുന്നത് ആഗസ്റ്റ് ഒന്ന് മുതല്‍ നടപ്പില്‍ വന്നുകഴിഞ്ഞു. 15 രൂപയില്‍ നിന്ന് 17 രൂപയായാണ് ചാര്‍ജ് ഉയര്‍ത്തിയത്. എടിഎം മെഷീനുകളുടെ പരിപാലനത്തിനായുള്ള നിരക്കുകള്‍ കണക്കിലെടുത്താണ് ഫീസ് വര്‍ദ്ധിപ്പിച്ചത്.
ഓഗസ്റ്റ് 1 മുതല്‍, ബാങ്ക് ഇടപാടുകാര്‍ പെന്ഷന്, ശമ്പളം, ഇഎംഐ പേയ്മെന്റുകള്‍ തുടങ്ങിയ പ്രധാനപ്പെട്ട ഇടപാടുകള്‍ നടത്താന്‍ ഇനി ഒരു പ്രവൃത്തി ദിവസത്തിനായി കാത്തിരിക്കേണ്ടി വരില്ല. വിവിധ ബില്ലുകള്‍, ലോണ്‍ ഇഎംഐ, ഇന്‍ഷ്വറന്‍സ് പ്രീമിയം പേയ്മെന്റ് എന്നീ ഇടപാടുകള്‍ സുഗമമാക്കുന്നതിനുള്ള നാഷണല്‍ ഓട്ടോമേറ്റഡ് ക്ലിയറിംഗ് ഹൗസിന്റെ (എന്‍എസിഎച്ച്) ചട്ടങ്ങള്‍ ആര്‍ബിഐ മാറ്റം വരുത്തുന്ന സാഹചര്യത്തിലാണിത്. ഓഗസ്റ്റ് 1 മുതല്‍, വാരാന്ത്യങ്ങള്‍ ഉള്‍പ്പെടെ ആഴ്ചയിലെ ഏത് ദിവസവും ഉപഭോക്താക്കള്‍ക്ക് ഈ ഇടപാടുകള്‍ നടത്താന്‍ കഴിയും.
ഓഗസ്റ്റ് 1 മുതല്‍, ഇന്ത്യ പോസ്റ്റ് പേയ്മെന്റ്സ് ബാങ്കും ഡോര്‍ സ്റ്റെപ് ഡെലിവറി സേവനങ്ങള്‍ക്ക് ചാര്‍ജ് നല്‍കേണ്ടി വരും. ഉപഭോക്താക്കള്‍ ഓരോ തവണയും 20 രൂപയും ജിഎസ്ടിയുമാണ് അടക്കേണ്ടത്. പോസ്റ്റ്മാന്, ഗ്രാമീണ്‍ ദക് സേവകുമാരെ ഇതിനായി നിയോഗിക്കും. ഒരു ഉപഭോക്താവിന് നടത്താന്‍ കഴിയുന്ന ഇടപാടുകളുടെ എണ്ണത്തിന് ഇവിടെ പരിധിയില്ല.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍