News

വിപ്രോയുടെ ആദ്യ വിദേശ മേധാവി തിയറി ഡെല്‍പോര്‍ട്ടെ ചുമതലയേറ്റു

ന്യൂഡല്‍ഹി: വിപ്രോ കമ്പനിയുടെ പുതിയ എംഡിയും സിഇഒയുമായി തിയറി ഡെല്‍പോര്‍ട്ടെ ചുമതലയേറ്റു. കൊവിഡ് കാലത്തെ വെല്ലുവിളികളെ അതിജീവിക്കാന്‍ ഐടി കമ്പനികള്‍ക്ക് സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

വിപ്രോയുടെ ഭാഗമാകുന്നതില്‍ അതിയായ സന്തോഷവും അഭിമാനവും ഉണ്ടെന്ന് അദ്ദേഹം പറഞ്ഞു. വിപ്രോയുടെ ചരിത്രത്തിലെ തന്നെ ആദ്യ വിദേശ മേധാവിയാണ് തിയറി ഡെല്‍പോര്‍ട്ടെ. മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി വരും ദിവസങ്ങളില്‍ കൂടുതല്‍ ചര്‍ച്ച നടത്തി കമ്പനിയുടെ ഭാവി കാര്യങ്ങള്‍ തീരുമാനിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ചെയര്‍മാന്‍ റിഷദ് പ്രേംജിയുമായി വളരെയേറെ കാര്യങ്ങള്‍ സംസാരിക്കാനുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ബാങ്കിങ്, ഫിനാന്‍ഷ്യല്‍ സര്‍വീസ്, ഇന്‍ഷുറന്‍സ് സെക്ടറുകളില്‍ വിപ്രോയ്ക്ക് മുന്നേറാന്‍ ഡെല്‍പോര്‍ട്ടെയ്ക്ക് സാധിക്കുമെന്നാണ് വിദഗ്ദ അഭിപ്രായം. കാപ്‌ജെമിനിയില്‍ നിന്നാണ് അദ്ദേഹം വിപ്രോയിലേക്ക് എത്തിയത്. ഫ്രാന്‍സ് ഐടി രംഗത്തെ അനുഭവങ്ങള്‍ ഡെല്‍പോര്‍ട്ടെയിലൂടെ ഇന്ത്യന്‍ ഐടി രംഗത്തിന്റെ അന്താരാഷ്ട്ര വളര്‍ച്ചയ്ക്ക് ഉപകാരപ്പെടുത്താനാണ് വിപ്രോയുടെ ശ്രമം.

Author

Related Articles