News

ഏറ്റവും മൂല്യമുള്ള 10 കമ്പനികളില്‍ ഒമ്പതും നഷ്ടത്തില്‍; വിപണി മൂല്യത്തില്‍ 1,63,510.28 കോടി രൂപയുടെ ഇടിവ്

ഏറ്റവും മൂല്യമുള്ള പത്ത് കമ്പനികളില്‍ ഒമ്പത് കമ്പനികളും കഴിഞ്ഞയാഴ്ച വിപണി മൂല്യനിര്‍ണ്ണയത്തില്‍ 1,63,510.28 കോടി രൂപയുടെ നഷ്ടത്തിന് സാക്ഷ്യം വഹിച്ചു. റിലയന്‍സ് ഇന്‍ഡസ്ട്രീസിനാണ് ഏറ്റവും വലിയ ഇടിവുണ്ടായത്. ബിഎസ്ഇ ബെഞ്ച്മാര്‍ക്ക് സൂചികയായ സെന്‍സെക്‌സ് കഴിഞ്ഞ ആഴ്ചയില്‍ 1,071.43 പോയിന്റ് അഥവാ 2.63 ശതമാനം ഇടിഞ്ഞു. കോട്ടക് മഹീന്ദ്ര ബാങ്കിന്റെ വിപണി മൂലധനം (എം-ക്യാപ്) മാത്രമാണ് 32,570.94 കോടി രൂപ ഉയര്‍ന്ന് 3,06,331.09 കോടി രൂപയിലെത്തിയത്.

മറ്റ് ഒമ്പത് കമ്പനികളും വിപണി മൂല്യത്തില്‍ ഇടിവ് രേഖപ്പെടുത്തി. ഏറ്റവും മൂല്യമുള്ള സ്ഥാപനമായ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ (ആര്‍ഐഎല്‍) മൂല്യം 39,355.06 കോടി രൂപ ഇടിഞ്ഞ് 13,89,159.20 കോടി രൂപയായി. മറ്റൊരു വലിയ കമ്പനിയായ എച്ച്ഡിഎഫ്‌സി ബാങ്കിന്റെ മൂല്യം 28,574.61 കോടി രൂപ കുറഞ്ഞ് 6,51,518.11 കോടിയിലെത്തി. ഇന്‍ഫോസിസ് 26,152.79 കോടി രൂപ കുറഞ്ഞ് 4,51,753.23 കോടി രൂപയിലെത്തി. എച്ച്ഡിഎഫ്സിയുടെ മൂല്യം 24,844.93 കോടി രൂപ കുറഞ്ഞ് 3,45,287.89 കോടി രൂപയായി.
 
ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ ലിമിറ്റഡിന്റെ എം ക്യാപ് 16,858.07 കോടി രൂപ കുറഞ്ഞ് 4,86,898.54 കോടി രൂപയായി. (ടിസിഎസ്) വിപണി മൂല്യം 8,105.15 കോടി രൂപ കുറഞ്ഞ് 9,99,954.24 കോടി രൂപയായി. എച്ച്‌സിഎല്‍ ടെക്‌നോളജീസിന്റെ മൂല്യം 2,455.87 കോടി രൂപ കുറഞ്ഞ് 2,28,816.24 കോടി രൂപയായി. ഭാരതി എയര്‍ടെല്ലിന്റെ മൂല്യം 409.16 കോടി കുറഞ്ഞ് 2,36,552.97 കോടി രൂപയായി. മികച്ച 10 സ്ഥാപനങ്ങളുടെ റാങ്കിംഗില്‍ ആര്‍ഐഎല്‍ ഒന്നാമതെത്തി. ടിസിഎസ്, എച്ച്ഡിഎഫ്‌സി ബാങ്ക്, എച്ച് യു എല്‍, ഇന്‍ഫോസിസ്, എച്ച്ഡിഎഫ്‌സി, കൊട്ടക് മഹീന്ദ്ര ബാങ്ക്, ഐസിഐസിഐ ബാങ്ക്, എയര്‍ടെല്‍, എച്ച്‌സിഎല്‍ ടെക്‌നോളജീസ് എന്നിവയാണ് റിലയന്‍സിന് തൊട്ടുപിന്നിലുള്ള കമ്പനികള്‍.

Author

Related Articles