നീരവ് മോദിയെ ഇന്ത്യയിലെത്തിക്കാന്‍ അന്വേഷണ ഏജന്‍സി ഉദ്യോഗസ്ഥര്‍ ലണ്ടനിലേക്ക്
ന്യൂഡല്‍ഹി: ലണ്ടനില്‍ അറസ്റ്റിലായ വജ്ര വ്യാപാരി നീരവ് മോദിയ വിട്ടുകിട്ടാനും ഇന്ത്യയിലെത്തിക്കാനും അവിടെത്തെ ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തുന്നതിനും ഇന്ത്യയിലെ രണ്ട് അന്വേഷണ ഏജന്‍സികള്‍ ലണ്ടിനിലേക്ക് തിരിക്കും. സിബിഐ, എന്‍ഫോഴ്സ്മെന്‍് ഡയറക്ടറേറ്റ് ഏജന്‍സികളാണ് ലണ്ടനിലേക്ക് തിരിക്കുക.ഈ മാസം മാര്‍ച്ച് 29 വരെയാണ് ലണ്ടനിലെ ജയിലില്‍ നീരവ് മോദിയെ പാര്‍പ്പിച്ചിരിക്കുന്നത്. പഞ്ചാബ് നാഷണല്‍ ബാങ്കില്‍ വ്യാജ രേഖകള്‍ സമര്‍പ്പിച്ച് 13000 കോടി രൂപ വായ്പ എടുത്ത് മുങ്ങിയ കേസിലാണ് നീരവ് മോദിയെ അനേഷണ ഏജന്‍സികള്‍ ലണ്ടിനിനേക്ക് എത്തിക്കാനുള്ള ഊര്‍ജിതമായ ശ്രമം നടത്തുന്നത്.
സ്വത്തുക്കള്‍ കണ്ടുകിട്ടയതിന്റെ രേഖകളും മറ്റും ബ്രിട്ടീഷ് അന്വേഷണ ഏജന്‍സികള്‍ക്ക് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും, സിബിഐയും സമര്‍പ്പിക്കും. കഴിഞ്ഞ ദിവസം നീരവ് മോദിയുടെ ഓഫീസില്‍ നിന്നും കണ്ടെടുത്ത പെയിന്റിങ് ചിട്രങ്ങള് ആദായനികുതി വകുപ്പ് ലേലത്തിന് വിട്ട് 55 കോടി രൂപ ലഭിച്ചിരുന്നു. ക്രൗണ്‍ പ്രോസിക്യൂഷന് ഉള്‍പ്പെടെ ബന്ധപ്പെട്ട് നീരവ് മോദിയെ വിട്ടുകിട്ടാനുള്ള ശ്രമങ്ങളാണ് അന്വേഷണ ഏജന്‍സികള്‍ നടത്തുക.നീരവ് മോദിയുടെ അമ്മാവന് മെഹുല്‍ ചോക്സിയടക്കം ഇതില്‍ പ്രധാന പ്രതികളാണ്. ലണ്ടനില്‍ സുഖവാസം നയിക്കുകയും വജ്ര വ്യാപാരം തുടങ്ങാനുള്ള പദ്ധതികളെല്ലാം ആരംഭിക്കുന്നതിനിടയിലാണ് നീരവ് മോദി ലണ്ടിനില്‍ അറസ്റ്റിലാകുന്നത്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍