പെട്രോള്‍-ഡീസല്‍ വാഹനങ്ങള്‍ നിരത്തില്‍ നിന്നും പിന്‍വലിക്കുന്നതിന് സമയപരിധി നിശ്ചയിച്ചിട്ടില്ലെന്ന് ധനമന്ത്രി; നീതി ആയോഗിന്റെ തീരുമാനം വാഹന വിപണിയെ ആശയകുഴപ്പത്തിലേക്ക് എത്തിക്കുന്നു
രാജ്യത്തെ വാഹന വിപണി രംഗം ഇപ്പോള്‍ കൂടുതല്‍ പ്രതിസന്ധിയിലൂടെയാണ് നീങ്ങുന്നത്. കേന്ദ്രസര്‍ക്കാറെടുത്ത ചില തീരുമാനങ്ങള്‍ ഇനിയും വാഹന വിപണിയെ കൂടുതല്‍ കുഴപ്പത്തിലേക്ക് ചെന്നെത്തിക്കാം. 2023-2025 ഓടെ ഇന്ത്യയില്‍ നിന്ന് പെട്രോള്‍-ഡീസല്‍ വാഹനങ്ങളെ തുടച്ചു നീക്കാനുള്ള നടപടികളാണ് നീതി അയോഗും, കേന്ദ്രഗതാഗത വകുപ്പും ഇപ്പോള്‍ വ്യക്തമാക്കിയിട്ടുള്ളത്. കാര്‍ബണ്‍ പുറന്തള്ളല്‍ ഇല്ലാതാക്കാനും, അന്തരീക്ഷ മലനീകരണം കുറക്കുന്നതിന്റെയും ഭാഗമായാണ് ഇലക്ട്രിക് വാഹനങ്ങള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കുന്നത്.
അതേസമയം വാഹനവിപണയില്‍ വലിയ പ്രതിസന്ധിയില്ലെന്നും ഇപ്പോള്‍ നേരിടേണ്ടി വരുന്ന പ്രതിസന്ധി താ്ത്കാലികവുമാണെന്നാണ് ധനമന്ത്രി നിര്‍മ്മല സീതാരമന് കഴിഞ്ഞ ദിവസം ഒരു ദേശീയ മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ വ്യക്തമാക്കിയിട്ടുള്ളത്. നീതി അയോഗിന്റെ തീരുമാനം ഇപ്പോള്‍ പരിഗണനയില്ലെന്നും തീരുമാനത്തിന് സമയപരിധി നിശ്ചയിച്ചിട്ടില്ല എന്നുമാണ് ധനമന്ത്രി നിര്‍മ്മല സീതാരാമന് വ്യക്തമാക്കിയിട്ടുള്ളത്. ഇലക്ട്രിക് വാഹനങ്ങള്‍ക്ക് കൂടുതല്‍ പരിഗണന നല്കിയാല് രാജ്യത്തെ പെട്രോള്‍ ഡീസല്‍ വാഹ നിര്‍മ്മാണ കമ്പനികള്‍ നഷ്ടത്തിലേക്ക് കൂപ്പുകുത്തുമെന്നാണ് വ്യക്തമാക്കിയിട്ടുള്ളത്.
തീരുമാനം നടപ്പിലാക്കുമ്പോള്‍ കൂടുതല്‍ ചര്‍ച്ചകള്‍ നടത്തേണ്ടതുണ്ടെന്നാണ് കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ ഇപ്പോള്‍ ്പറയുന്നത്. അടുത്ത മൂന്ന് വര്‍ഷം കൊണ്ട് രാജ്യത്ത് ഇലക്ട്രിക് വാഹങ്ങള്‍ കൂടുതല്‍ നിരത്തിലെത്തിക്കുക എന്നതാണ് കേന്ദ്രസര്‍ക്കാര്‍ ഇപ്പോള്‍ ലക്ഷ്യമിടുന്നത്. അതേസമയം വാഹന വിപണിയില്‍ നേരിടുന്ന പ്രതിസന്ധി കേന്ദ്രസര്‍ക്കാര്‍ കൂടുതല്‍ നിരീക്ഷിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ വില്‍പ്പനയില്‍ ഇടിവുണ്ടായത് മൂലം വിവിധ വാഹന നിര്‍മ്മാതാക്കളുടെ ഫാക്ടറികള്‍ അടച്ചുപൂട്ടിയേക്കുമെന്ന റിപ്പോര്‍ട്ടുകളുണ്ട്. വിവിധ ഫാക്ടറികളിലായി കൂടുതല്‍ പാസഞ്ചര്‍ വാഹനങ്ങള്‍ കെട്ടിക്കിടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. കണക്കുകള്‍ പ്രകാരം അഞ്ച് ലക്ഷത്തിലധികം വാഹനങ്ങള്‍ ഫാക്ടറികള്‍ ഉണ്ടെന്നാണ് വിവരം.
വില്‍പ്പനയില്‍ സമ്മര്‍ദ്ദം ശക്തമായതിനെ തുടര്‍ന്ന് മിക്ക വാഹനങ്ങളും ഫാക്ടറികളിലാണുള്ളത്. 30 ലക്ഷത്തില്‍ കൂടുതല്‍ ഇരു ചക്ര വാഹനങ്ങളും ഫാക്ടറികളില്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ട്. ടാറ്റാ മോട്ടോര്‍സ്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര , മാരുതി സുസൂക്കി എന്നീ കമ്പനികളുടെ പ്ലാന്റുകള്‍ അടച്ചുപൂട്ടാന്‍ തീരുമാനം എടുത്തിരുന്നതായാണ് റിപ്പോര്‍ട്ട്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍