കേന്ദ്രബജറ്റ് ഫെബ്രുവരി 1ന്; പ്രീ ബജറ്റ് കണ്സള്ട്ടേഷന് തുടങ്ങി
2020-21ലേക്കുള്ള കേന്ദ്രബജറ്റ് പ്രഖ്യാപിക്കാനുള്ള മുന്നൊരുക്കങ്ങള്‍ ധനവകുപ്പ് മന്ത്രി നിര്‍മലാ സീതാരാമന് ആരംഭിച്ചതായി റിപ്പോര്‍ട്ട്. ബജറ്റിന് മുന്നോടിയായി ആദ്യ കണ്സള്ട്ടേഷന് ഇന്ന് തുടങ്ങി. വിവിധ മേഖലയെ പ്രതിനിധീകരിക്കുന്ന ഓഹരിയുടമകളെ പങ്കെടുപ്പിച്ചുള്ള യോഗം നടന്നു. ഇവരില്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കുന്നതിനായാണ് യോഗം. ഫെബ്രുവരി ഒന്നിനാണ് നിര്‍മലാ സീതാരാമന് തന്റെ രണ്ടാം ബജറ്റ് അവതരിപ്പിക്കുകയെന്ന് പിടിഐ റിപ്പോര്‍ട്ട് ചെയ്തു. ഡിസംബര്‍ 25വരെ പ്രീബജറ്റ് കണ്സള്ട്ടേഷന് തുടരും.
'ന്യൂ ഇക്കണോമി: സ്റ്റാര്‍ട്ട്-അപ്പുകള്‍, ഫിന്‍ടെക്, ഡിജിറ്റല്‍ സെക്ടര്‍' എന്നിവയുടെ സ്റ്റേക്ക്ഹോള്‍ഡര്‍ ഗ്രൂപ്പുകളെ ഇന്ന് രാവിലെയാണ് മന്ത്രി നിര്‍മലാ സീതാരാമന് സന്ദര്‍ശിച്ചത്. സാമ്പത്തിക മേഖലയുമായും മൂലധന വിപണി പ്രതിനിധികളുമായും ഒരു കൂടിക്കാഴ്ച ഇന്ന് വൈകി നടക്കും. ബിസിനസ്സ് എളുപ്പമാക്കല്‍, സ്വകാര്യ നിക്ഷേപത്തെ ബാധിക്കുന്ന നിയന്ത്രണ പരിസ്ഥിതി തുടങ്ങിയ നിരവധി വിഷയങ്ങള്‍ യോഗത്തില്‍ ചര്‍ച്ചചെയ്യാന്‍ സാധ്യതയുണ്ട്.
നിര്‍മ്മല സീതാരാമന്, ധനമന്ത്രി അനുരാഗ് താക്കൂര്‍, ധനകാര്യ സെക്രട്ടറി രാജീവ് കുമാര്‍, മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് കൃഷ്ണമൂര്‍ത്തി സുബ്രഹ്മണ്യന് എന്നിവരും യോഗത്തില്‍ പങ്കെടുത്തു.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍