News

അധിക ആനുകൂല്യവും ശമ്പളവും കൈപ്പറ്റി നിസ്സാന്‍ സിഇഒ രാജിവെച്ചു; കമ്പനിയില്‍ പുതിയ പ്രശ്‌നങ്ങള്‍ക്ക് തുടക്കമെന്ന് സൂചന

കൂടുതല്‍ ആനുകൂല്യങ്ങളും ശമ്പളവും കൈപറ്റി നിസ്റ്റാന്‍ സിഇഒ ഹീറോറ്റോ സെയ്ക്‌വ രാജിവെച്ചു. ഓഹരിയുമായി ബന്ധപ്പെട്ട് വേതന പദ്ധതിയുടെ ഭാഗമായി അര്‍ഹതപ്പെട്ടതിലധികം ആനുകൂല്യം വാങ്ങുകയും ഇത് സമ്മതിക്കുകയും ചെയ്തതിന് പിന്നാലെയാണ് രാജി. കമ്പനി ചെയര്‍മാനായിരുന്ന കാര്‍ലോസ് ഗോസന്‍ സാമ്പത്തിക തിരിമറി നടത്തിയതിന്റെ പേരില്‍ അറസ്റ്റിലാവുകയും, ഈ സ്ഥാനത്തേക്ക് പിന്നീട് സായ്ക്‌വ എത്തുകയും ചെയതതിന് പിന്നാലെയാണ് കമ്പനിക്കകത്ത് കൂടുതല്‍ പ്രശ്‌നങ്ങളും ആരോപണങ്ങളും തര്‍ക്കങ്ങളും ശക്തമാകുന്നത്. 

എന്നാല്‍ സായ്ക് വയുടെ രാജിയെ പറ്റി നിസ്സാന്‍ വ്യക്തമായ മറുപടി നല്‍കാന്‍ തയ്യാറായിട്ടില്ല. കാര്‍ലോസ് ഗോസനുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ അവസാനിച്ചെന്നാണ് കമ്പനി അധികൃതര്‍ ഒന്നടങ്കം ഇപ്പോള്‍ വ്യക്തമാക്കുന്നത്. സായ്കവയുടെ രാജി കമ്പനിക്കകത്ത് ആഗോളതലത്തില്‍ കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടുന്നത്. പുതിയ തര്‍ക്കങ്ങളുമായി ബന്ധപ്പെട്ട് കമ്പനിക്കകത്ത് പുതിയ ചര്‍ച്ചകള്‍ക്കാണ് ഇപ്പോള്‍ വഴിവെക്കുന്നത്.

അതേസമയം സായ്ക്‌വയെക്ക് നേരെ കമ്പനിക്കകത്തെ ചില ജീവനക്കാര്‍ രംഗത്തെത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ കമ്പനിയില്‍ ഇത്തരം പ്രശ്‌നങ്ങള്‍ രൂപപ്പെട്ടിട്ടില്ലെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. സാമ്പത്തിക തിരമറിയുമായി ബന്ധപ്പെട്ട് കാര്‍ലോസ് ഗോസനെ അറസ്റ്റ് ചെയ്ത നാള്‍ മുതല്‍ കമ്പനിയില്‍ വിവധ പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നുണ്ടെന്നാണ് വിവരം. 

Author

Related Articles