News

നീതി ആയോഗ് 10 ബാറ്ററി ഫാക്ടറി നിര്‍മ്മിക്കാന്‍ അനുമതി തേടുന്നു; രാജ്യത്ത് ഇലക്ട്രിക് വാഹനങ്ങള്‍ കൂടുതല്‍ നിരത്തിലിറക്കുക ലക്ഷ്യം; പദ്ധതി യാഥാര്‍ത്ഥ്യമാകുന്നതോടെ രാജ്യത്ത് പുതിയ മുന്നേറ്റം ഉണ്ടാകും

ന്യൂഡല്‍ഹി: രാജ്യത്ത് ഇലക്ട്രിക് വാഹനങ്ങള്‍ക്ക് കൂടുതല്‍ പ്രോത്സാഹനം നല്‍കുകയും, വരും വര്‍ഷങ്ങളില്‍  കൂടുതല്‍ ഇലക്ട്രിക് വാഹനങ്ങളെ നിരത്തിലിറക്കുകയും ചെയ്യുകയെന്നതാണ് നീതി ആയോഗിന്റെ ലക്ഷ്യം.  ലിഥിയം അയേന്‍ ബാറ്ററി നിര്‍മ്മിക്കാന്‍ സബ്‌സിഡികള്‍ ലഭ്യമാക്കുന്നതിന് പത്ത് വലിയ ഫാക്ടറികള്‍ നിര്‍മ്മിക്കാന്‍  ശുപാര്‍ശയ്ക്കായുള്ള അനുമതിക്ക് നിതി ആയോഗ് മന്ത്രി സഭയുടെ അനുമതി തേടിയെന്നാണ് ഔദ്യോഗികമായി ലഭിക്കുന്ന വിവരം. അംഗീകാരം ലഭിച്ചാല്‍ ഉടന്‍ തന്നെ നീതി ആയോഗ് ഗിഗാഫാക്ടറിക്ക് ലേലം വിളിച്ചേക്കുമെന്നാണ് ഔദ്യോഗികമായി ലഭിക്കുന്ന വിവരം. 50 ഗിഗാവാട്ട് ഉത്പ്പാദിപ്പിക്കാന്‍ ശേഷിയുള്ള ഫാക്ടറികളാകും നിലവില്‍  നീതി ആയോഗ് നിര്‍മ്മിക്കാന്‍ കാരണം.  10 വര്‍ഷം കൊണ്ട് 50 ജിഗാവാട്ട് വൈദ്യുതി ഉത്പ്പാദിപ്പിക്കാന്‍ പറ്റുമെന്നാണ് വിലിയിരുത്തല്‍. 

പദ്ധതി നടപ്പിലാക്കാന്‍  നീതി ആയോഗിന് ഭീമമായ തുകയാണ് ചിലവഴിക്കേണ്ടി വരിക.  ഏകദേശം അഞ്ച് ബില്യണ്‍ ഡോളര്‍ അഥവാ (35,500 കോടി രൂപയോളമാണ് പദ്ധതി നടപ്പിലാക്കാന്‍ കമ്പനിക്ക് ചിലവഴിക്കേണ്ടി വരിക. ബാറ്ററി നിര്‍മ്മാണങ്ങള്‍  ശക്തിപ്പെടുത്തുന്നതോടെ രാജ്യത്തെ ഇലക്ട്രിക് വാഹന വിപണി കൂടുതല്‍ ശക്തിപ്പെടുകയും ചെയ്യും.  നിലവില്‍ ഇറക്കുമതി ചെയ്യുന്ന ബാറ്ററികളുടെ വില ഒരു ഇവിയുടെ പകുതിയിലധികം വരുമെന്നാണ് ഔദ്യോഗികമായി ലഭിക്കുന്ന വിവരം. 

ബാറ്ററികളുടെ പ്രാദേശിക ഉത്പ്പാദനം വര്‍ധിപ്പിച്ച് രാജ്യത്താകമാനം ഇല്ക്ട്രിക് വാഹനങ്ങള്‍ നിരത്തിലറക്കുകയെന്നതാണ് നിലവില്‍  കമ്പനി ലക്ഷ്യമിടുന്നത്.  എന്നാല്‍  2022 മുതല്‍  പ്രാദേശി ഉത്പ്പാദനം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി വിവിധ ബാറ്ററി നിര്‍മ്മാതാക്കള്‍ക്ക് 700 കോടി രൂപയോളം സബ്‌സിഡി അുവദിക്കാന്‍ ധനമന്ത്രാലയം  തീരുമാനിച്ചിട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.  ഈ മേഖലയിലേക്ക് വന്‍ സാധ്യതകള്‍  രൂപപ്പെടുത്തുകയെന്നതാണ് കേന്ദ്രസര്‍ക്കാരും ധനമന്ത്രാലയവും ഇപ്പോള്‍ ലക്ഷ്യമിടുന്നത്. അതേസമയംഉത്പ്പാദനം അടിസ്ഥാനമാക്കിയാകും സര്‍ക്കാര്‍  പുതിയ നയം രൂപീകരിക്കുക.  

ഇലക്രിക് വാഹനങ്ങള്‍ കൂടുതല്‍ നിരത്തിലിറക്കുന്നതോടെ അന്തരീക്ഷ മലിനീകരണം ഒഴിവാക്കാന്‍ സാധിക്കും. എന്നാല്‍ 2025 ഓടെ കമ്പനി തദ്ദേശീയവ്തക്കരണത്തിന്റെ ഭാഗമാവുകയും ഉത്പ്പാദനം ഇതിലൂടെ 60 ശതമാനമായി ഉയര്‍ത്താന്‍ സാധിക്കുകയും ചെയ്താല്‍  സബ്‌സിഡിക്ക് കൂടുതല്‍ അര്‍ഹത ലഭിക്കുകയും ചെയ്യുമെന്നാണ് അഭിപ്രായം.

Author

Related Articles