News

ട്വിറ്ററിനെ ഏറ്റെടുത്ത ഇലോണ്‍ മസ്‌കിനെ ഇന്ത്യയില്‍ നിക്ഷേപം നടത്താന്‍ ക്ഷണിച്ച് നിതിന്‍ ഗഡ്കരി

ന്യൂഡല്‍ഹി: സാമൂഹിക മാധ്യമമായ ട്വിറ്ററിനെ ഏറ്റെടുത്ത ടെസ്ല സിഇഒ  ഇലോണ്‍ മസ്‌കിനെ ഇന്ത്യയില്‍ നിക്ഷേപം നടത്താന്‍ ക്ഷണിച്ച് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. ചൈനയില്‍ ഉല്‍പ്പാദിപ്പിച്ച് ഇന്ത്യയില്‍ വില്‍ക്കുന്നത് ശരിയല്ലെന്നും നിതിന്‍ ഗഡ്കരി ഓര്‍മ്മിപ്പിച്ചു. ഇന്ത്യയില്‍ ഷോപ്പ് തുടങ്ങാനും കാറുകള്‍ നിര്‍മ്മിക്കാനും വില്‍പ്പനയും കയറ്റുമതിയും നടത്താനും ഇലോണ്‍ മസ്‌കിനെ ക്ഷണിക്കുന്നതായി ഒരു പരിപാടിയില്‍ പങ്കെടുത്ത് കൊണ്ട് നിതിന്‍ ഗഡ്കരി പറഞ്ഞു.

അതേസമയം ഇന്ത്യയില്‍ ഇലക്ട്രിക് വാഹനങ്ങള്‍ ഇറക്കുമതി ചെയ്യുന്നതിനും വില്‍ക്കുന്നതിനും ടെസ്ല ഇതുവരെ വലിയ ഉത്സാഹം പ്രകടിപ്പിച്ചിട്ടില്ല. നികുതി നിരക്ക് കുറയ്ക്കണമെന്നാവശ്യപ്പെട്ട് ടെസ്ല ഇന്ത്യയില്‍ സമ്മര്‍ദ്ദം ചെലുത്തി വരികയാണ്. താരിഫ് ഏറ്റവും കൂടുതലുള്ള രാജ്യങ്ങളില്‍ ഒന്ന് ഇന്ത്യയാണെന്ന് ഇലോണ്‍ മസ്‌ക് മുന്‍പ് പറഞ്ഞിട്ടുണ്ട്.

News Desk
Author

Related Articles