News

ടെസ്‌ലയില്‍ ജോലി വേണോ? ഡിഗ്രി പോലും വേണ്ട,യോഗ്യതയെന്തെന്ന് ഇലോണ്‍ മസ്‌ക് പറയുന്നത് ശ്രദ്ധിക്കൂ

പ്രമുഖ വാഹനബ്രാന്റായ ടെസ് ലയില്‍ ജോലി ആഗ്രഹിക്കുന്ന ധാരാളം യുവാക്കള്‍ നമുക്കിടയില്‍ ഉണ്ടാകും. എന്നാല്‍ ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതയാണ് ഇത്തരം പ്രമുഖ കമ്പനികളില്‍ വേണ്ടതെന്നാണ് നമ്മുടെ വിചാരം. എന്നാല്‍ അതൊരു തെറ്റിദ്ധാരണയാണെന്ന് പറയുന്നത് ടെസ് ലയുടെ സ്ഥാപകന്‍ ഇലോണ്‍മസ്‌ക്. അദേഹത്തിന്റെ അഭിപ്രായത്തില്‍ ബിരുദധാരികള്‍ വേണമെന്നില്ല ടെസ്ലയില്‍. എന്നാല്‍ എന്തുകൊണ്ട് ആവശ്യമില്ലെന്നും അദേഹം പറയുന്നു.

പ്രശസ്തമായ സ്ഥാപനങ്ങളില്‍ പഠിച്ചതുകൊണ്ട് മാത്രം ഒരു വ്യക്തി മഹത്തായ കാര്യങ്ങള്‍ ചെയ്യാന്‍ പ്രാപ്തനാകണമെന്നില്ലെന്നാണ് താന്‍ കരുതുന്നതെന്ന് മസ്‌ക് പറയുന്നു. ലോകം കണ്ട പ്രമുഖരായ ബില്‍ഗേറ്റ്‌സ്,സ്റ്റീവ് ജോബ്‌സ്,ലാറി എലിസണ്‍ എന്നിവര്‍ക്കൊന്നും ബിരുദമില്ലെന്നും അദേഹം പറയുന്നു. അസാമാന്യമായ പ്രതിഭയുള്ളവരെയാണ് തന്റെ സ്ഥാപനത്തിലേക്ക് ആഗ്രഹിക്കുന്നതെന്ന് അദേഹം വ്യക്തമാക്കുന്നു.

നേരത്തെ അസാമാന്യമായ ജോലി ചെയ്ത ആളുകള്‍ വീണ്ടും അത് ചെയ്യാനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ താന്‍ നടത്തുന്ന അഭിമുഖങ്ങളില്‍ മുമ്പ് ജോലിചെയ്തിരുന്ന സ്ഥാപനങ്ങൡ നേരിട്ട വെല്ലുവിളികള്‍ എന്തൊക്കെയാണെന്നും അത് എങ്ങിനെ പരിഹരിച്ചുവെന്നുമാണ് മസ്‌ക് ചോദിക്കാറ്. പ്രോബ്ലം സോള്‍വിങ് സ്‌കില്ലാണ് വേണ്ടതെന്നും അദേഹം വ്യക്തമാക്കുന്നു.

Author

Related Articles