News

2043 വരെ ഒരു ഇന്ത്യന്‍ കമ്പനിയ്ക്കും ട്രില്യണ്‍ ഡോളര്‍ ക്ലബില്‍ ഇടം നേടാനാവില്ല!

2043 വരെ ഒരു ഇന്ത്യന്‍ കമ്പനിയ്ക്കും ട്രില്യണ്‍ ഡോളര്‍ (ഒരു ലക്ഷംകോടി ഡോളര്‍) ക്ലബില്‍ ഇടം നേടാനാവില്ല. ടെക്നോളജി ഭീമനായ ഗൂഗിളിനോടൊപ്പം ആപ്പിളും മൈക്രോസോഫ്റ്റും 2021ഓടെ ഒരു ട്രില്യണ്‍ ഡോളര്‍ മൂല്യം മറികടക്കും. ബിസിനസ് സോഫ്റ്റ് വെയര്‍ താരതമ്യ സൈറ്റായ കംപാരിസണിന്റെ വിലിയിരുത്തലാണിത്. നിലവില്‍ 665 ബില്യണ്‍ മൂല്യമുള്ള ഫേസ്ബുക്ക് 2022 ഓടെ ക്ലബില്‍ അംഗമാകും. വാറന്‍ ബഫറ്റിന്റെ ബെര്‍ക്ക്ഷെയര്‍ ഹാത് വെയും ക്രഡിറ്റ് കാര്‍ഡ് കമ്പനിയായ വിസയും 2023ഓടെ ഒരു ട്രില്യണ്‍ മൂല്യം മറികടക്കും.

നിലവിലെ ആസ്തി വിലയിരുത്തിയാല്‍, ആമസോണ്‍ സ്ഥാപകനും സിഇഒയുമായ ജെഫ് ബെസോസാകും ലോകത്തെ ആദ്യത്തെ ട്രില്യണയര്‍. 2026ല്‍ 62-ാമത്തെ വയസ്സിലാകും ബെസോസ് ഈ നേട്ടംകൈവരിക്കുക. നിലവില്‍ ലോകത്തതന്നെ ഏറ്റവും സമ്പന്നനായ വ്യക്തിയാണ് ജെഫ് ബെസോസ്. ഫേസ്ബുക്ക് സ്ഥാപകനായ മാര്‍ക്ക് സക്കര്‍ബര്‍ഗായിരിക്കും ട്രില്യണ്‍ ഡോളര്‍ ക്ലബില്‍ അംഗമാകാന്‍ സാധ്യതയുള്ള രണ്ടാമന്‍. 51-ാംവയസ്സില്‍ അദ്ദേഹത്തിന് ഈനേട്ടം കൈവരിക്കാനാകും.

2033ഓടെ 75-ാംവയസ്സില്‍ റിലയന്‍സിന്റെ സിഇഒആയ മുകേഷ് അംബാനിയും ഈ സ്ഥാനം കരസ്ഥമാക്കും. ആലിബാബയുടെ ജാക് മ 2030ല്‍ 65-ാംവയസ്സാകുമ്പോള്‍ ട്രില്യണയറാകുമെന്നും കംപാരിസണ്‍ പറയുന്നു. റിലയന്‍സ്, എന്‍ടിപിസി, എച്ച്ഡിഎഫ്സി, ടിസിഎസ് എന്നീ ട്രില്യണ്‍ രൂപമമൂല്യമുള്ള കമ്പനികളെക്കുറിച്ചൊന്നും റിപ്പോര്‍ട്ടില്‍ പരമര്‍ശമില്ല.

Author

Related Articles